ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായിരുന്നു ലളിത് മോദി (Lalit Modi). മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെന്നുമായുള്ള (Sushmita Sen) തന്റെ ബന്ധത്തെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയയിൽ തുറന്നുപറയുകയും, അവർ ഒരുമിച്ച് നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ പങ്കിടുകയും ചെയ്തതോടെയാണ് ആ പേര് വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. ചിലർക്ക് മോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലത്തെയും പരിചയമുണ്ടെങ്കിലും പലർക്കും അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയില്ല
തുടക്കത്തിൽ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ആദ്യ ചെയർമാനും കമ്മീഷണറുമായിരുന്നു വ്യവസായിയും ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററുമായ ലളിത് മോദി. ഇന്ന് ഐപിഎൽ ഏറ്റവും ലാഭകരമായ രണ്ടാമത്തെ ലീഗാണ്. ഓരോ കളിയും 117 കോടി രൂപയുടെ മൂല്യമുളളതാണ്. ഇതിന്റെ സ്ഥാപകനായ മോദിയുടെ സ്വത്തുസമ്പാദ്യങ്ങൾ ഇപ്പോൾ ചർച്ചചെയ്യപ്പെടുകയാണ്. കോടികളുടെ മടിത്തട്ടിൽ ഉറങ്ങുന്നവൻ എന്ന വിശേഷണത്തിന് ലളിത് മോദി എന്തുകൊണ്ടും അർഹനാണ്. അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങൾ അറിഞ്ഞോളൂ (തുടർന്ന് വായിക്കുക)
തന്റെ പരേതയായ ഭാര്യ മിനലിന് ഇപ്പോൾ നിർത്തലാക്കിയ ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് കാർ സമ്മാനമായി നൽകിയിരുന്നു. അതിന്റെ വില 4.4 കോടി രൂപയായിരുന്നു. പകരമായി ഭാര്യ അദ്ദേഹത്തിന് ഒരു ഫെരാരി കാലിഫോർണിയ സമ്മാനിച്ചു. അതും ഇപ്പോൾ വിപണിയിലില്ല. ഉൽപ്പാദനം ആരംഭിച്ചപ്പോൾ കാറിന്റെ വില ഏകദേശം 3.30 കോടിയാണ്. കഴിഞ്ഞ വർഷം, മോദി തന്റെ മകൻ രുചിറിന് ഒരു ഫെരാരി 812 GTS സമ്മാനിച്ചു. ഇതിന് ഇന്ത്യയിലെ എക്സ്-ഷോറൂം വില 5.75 കോടിയാണ്. നേരത്തെ 2016-ൽ രുചിർ തന്റെ പിതാവിന് ഒരു ഫെരാരി എഫ്12 ബെർലിനെറ്റ സമ്മാനിച്ചിരുന്നു. 5.60 കോടി രൂപയായിരുന്നു ഇന്ത്യയിൽ ഇതിന്റെ അവസാനമായി രേഖപ്പെടുത്തിയ വില
ഡൽഹിയിലെ ഒരു സമ്പന്ന വ്യവസായ കുടുംബത്തിലാണ് മോദി ജനിച്ചത്. 1933-ൽ തന്റെ മുത്തച്ഛൻ ഗുജാർ മൽ മോദി സ്ഥാപിച്ച മോദി എന്റർപ്രൈസസിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമാണ് ഈ 57-കാരൻ. പഞ്ചസാര മില്ലുകളുടെ ഒരു ചെറിയ കുടുംബ ബിസിനസ്സ് എന്ന നിലയിൽ ആരംഭിച്ചത് ഗുജാർ മൽ മോദിയുടെ മകനും ലളിത് മോദിയുടെ പിതാവുമായ കെ.കെ. മോദിയാണ്. നിലവിൽ മോദി ഗ്രൂപ്പിന്റെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമാണ് ലളിത് മോദി. കൂടാതെ മോദി ഗ്രൂപ്പിന്റെ മുൻനിര ബിസിനസായ ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ തലവനും കൂടിയാണ്
നിലവിൽ മോദി ഗ്രൂപ്പിന് ഫാഷൻ, കെമിക്കൽസ്, ഹെൽത്ത് കെയർ, റീട്ടെയിൽ, സലൂൺ, ട്രാവൽ, പേഴ്സണൽ കെയർ, എന്റർടൈൻമെന്റ്, എഫ്എംസിജി തുടങ്ങിയ മേഖലകളിൽ ബിസിനസുകളുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകളുടെ പട്ടികയിൽ ഗോഡ്ഫ്രെ ഫിലിപ്സ്, മോഡികെയർ, കളർബാർ, ബീക്കൺ ട്രാവൽസ്, പാൻ വിലാസ് പാൻ മസാല, കെകെ മോദി വിദ്യാഭ്യാസ സ്ഥാപനം, ഇഗോ ഇറ്റാലിയൻ റെസ്റ്റോറന്റ് എന്നിവ ഉൾപ്പെടുന്നു