വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും മാത്രമല്ല, കാസിനോകൾക്കും അത്താഴങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള മഞ്ഞ നിറത്തിലുള്ള ഒരു അന്തർവാഹിനിയാണ് ഇത്. അന്തർവാഹിനി ബാറ്ററിയിൽ പ്രവർത്തിക്കുമെന്നും മറ്റ് നിരവധി സൗകര്യങ്ങൾ അതിലൊരുക്കുമെന്നും ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. 200 മീറ്റർ വരെ വെള്ളത്തിനടിയിൽ കഴിയാം. 120 പേർക്ക് പങ്കെടുക്കാവുന്ന തരത്തിലുള്ള ആഡംബര അന്തർവാഹിനിയാണ് ഇവർ സജ്ജീകരിച്ചിരിക്കുന്നത്. കാസിനോ സഹിതമുള്ള വിശാലമായ സ്റ്റാർ റെസ്റ്റാറന്റും അന്തർവാഹിനിയിൽ ഒരുക്കിയിട്ടുണ്ട്. (Credit- U-Boat Worx)
അന്തർവാഹിനിക്കുള്ളിൽ വിവാഹമണ്ഡപം പണിതിട്ടുണ്ട്. 64 പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാലയും ജിമ്മിനൊപ്പം കാസിനോ സൗകര്യവും ഉണ്ടായിരിക്കും. 1600 ചതുരശ്ര അടി വിസ്തീർണമുള്ള അന്തർവാഹിനിയുടെ ഉൾഭാഗം വളരെ ആഡംബരത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. പാർട്ടി സമയത്ത് ആളുകൾക്ക് കടലിന് പുറത്തുള്ള കാഴ്ചകൾ കാണാൻ കഴിയും. (Credit- U-Boat Worx)
മുങ്ങിക്കപ്പലിന്റെ ബാറ്ററി ചാർജ് 24 മണിക്കൂർ തുടർച്ചയായി പാർട്ടി നടത്തിയാലും തീരില്ല. ഇതിലൂടെ ആഡംബര അനുഭവം അനുഭവിക്കാനാകും. 115 അടി നീളമുള്ള അന്തർവാഹിനിക്ക് 650 അടി വരെ ആഴത്തിൽ പോകാനാകും. അന്തർവാഹിനിക്കുള്ളിൽ 14 വലിയ ജാലകങ്ങളുണ്ട്, അതിലൂടെ ആവശ്യത്തിന് വെളിച്ചം ലഭിക്കും. ഇവിടെ വ്യായാമം ചെയ്യാനും സമാധാനത്തോടെ ഭക്ഷണം കഴിക്കാനും കഴിയും. (Credit- U-Boat Worx)
കമ്പനിയുടെ സിഇഒ ബെർട്ട് ഹൗട്ട്മാൻ പറയുന്നതനുസരിച്ച്, അണ്ടർവാട്ടർ ഇവന്റുകളുടെ ഈ ഉപയോഗം ആളുകൾ ഇഷ്ടപ്പെടും. ഇവിടെ വരുന്ന ആളുകൾക്ക് ക്രൂയിസ് പോലെ അന്തർവാഹിനിയിൽ ചുറ്റിക്കറങ്ങാം. അതിന്റെ മേൽക്കൂരയിൽ നിന്നാൽ കടൽ കാഴ്ചകൾ കാണാം. മുകളിൽ നിന്ന് പ്രകാശം വരാൻ കഴിയുന്ന ഒരു സൂര്യപ്രകാശ മേഖലയും ഉണ്ടാകും. (Credit- U-Boat Worx)
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തീർത്തും പുത്തൻ പരീക്ഷണമായ ഇത് ഉടൻ തന്നെ ജനങ്ങൾക്ക് ലഭ്യമാകും. ആകാശത്ത് ഒരു ഹോട്ടൽ തുറക്കുക എന്ന ആശയത്തിനിടയിൽ, ഇപ്പോൾ കടലിന്റെ ആഴങ്ങളിൽ പാർട്ടിക്ക് സൗകര്യമൊരുക്കുന്ന ഈ അന്തർവാഹിനി ലോകത്ത് ആഡംബരത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്. ഇവിടെയെത്തുന്നവർക്ക് തികച്ചും വ്യത്യസ്തവും പുതിയതുമായ അനുഭവമായിരിക്കും ഇത്. നെതർലാൻഡ്സ് ആസ്ഥാനമായ യു ബോട്ട് വർക്സിന്റെതാണ് അന്തർ വാഹിനി. (Credit- U-Boat Worx)