നിഖില വിമൽ (Nikhila Vimal) അടുത്തതായി വേഷമിടുന്ന ചിത്രം 'അയൽവാശി' പെരുന്നാൾ റിലീസ് ആയി തിയേറ്ററുകളിലെത്തുന്നു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലെ നിഖിലയുടെ പരാമർശം ശ്രദ്ധ നേടുകയാണ്. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെക്കുറിച്ചാണ് നിഖില പറഞ്ഞത്. ഇവിടെ വിവാഹ സൽക്കാരത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അന്തരമാണ് നിഖില ചൂണ്ടിക്കാട്ടിയത്
‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്,’ നിഖില പറഞ്ഞു