തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് നിമിഷ സജയൻ. പിന്നീട് അഭിനയപ്രാധാന്യമുള്ള നിരവധി വേഷങ്ങൾ താരം ചെയ്തു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ചോല, തുറമുഖം, നായാട്ട് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.