ദസ്വി (Dasvi) എന്ന ചിത്രത്തിൽ അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച നടി നിമ്രത് കൗർ (Nimrat Kaur) അടുത്തിടെ ഒരു ട്വിറ്റർ ട്രോളിലൂടെ തന്റെ വേഷവിധാനത്തിനു നേരെ ആക്രമണം നേരിട്ടിരുന്നു. 'കപിൽ ശർമ്മ ഷോ'യിൽ കറുത്ത ലോ കട്ട് ടോപ്പിലുള്ള നടിയുടെ ചിത്രം പങ്കിട്ട നെറ്റിസൺ, എന്തുകൊണ്ടാണ് സ്ത്രീകൾ 'അവരുടെ ക്ളീവേജ് കാണിക്കുന്നതിന്റെ ഉദ്ദേശ്യം' എന്ന് ചോദ്യവുമായി രംഗത്തെത്തുകയാണ്
ട്വീറ്റിലെ വാചകം ഇങ്ങനെ: "സ്ത്രീകളേ, ഇത്തരം വസ്ത്രങ്ങൾ കൃത്യമായി എന്ത് ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് അറിയണം. അത് പുരുഷന്മാരെ ആകർഷിക്കുന്നതാണെങ്കിൽ എന്തുകൊണ്ട്? പുരുഷന്മാരെ ആകർഷിക്കുന്നില്ലെങ്കിൽ, പിന്നെ എന്തുകൊണ്ട്? ഇത് വളരെ യഥാർത്ഥമായ ചോദ്യമാണ്. ദയവായി എന്നോട് പറയൂ. ക്ളീവേജ് കാണിക്കുന്നതിന്റെ യഥാർത്ഥ ഉദ്ദേശം എന്താണ്? ദയവായി പറയൂ" (തുടർന്ന് വായിക്കുക)