മുതിർന്ന നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ ഇളയ മകനാണ് നടനായ നിരഞ്ജ് മണിയൻപിള്ള രാജു (Niranj Maniyanpillai Raju). 2022 ഡിസംബറിന്റെ തുടക്കത്തിലാണ് നിരഞ്ജ് നിരഞ്ജനയ്ക്കു താലി ചാർത്തിയത്. ചലച്ചിത്ര ലോകത്തെ താരങ്ങൾ അണിനിരന്ന, താരസാന്നിധ്യം നിറഞ്ഞ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനും വിവാഹ സ്വീകരണ ചടങ്ങിനും താര സാന്നിധ്യം ഏറെയായിരുന്നു
മമ്മൂട്ടി, ജയറാം തുടങ്ങിയ സൂപ്പർ സ്റ്റാറുകൾ വരെ വിവാഹത്തിന് എത്തിയിരുന്നു. ഒപ്പം മണിയൻപിള്ള രാജുവിന്റെ സിനിമാ സുഹൃത്തുക്കളും പങ്കെടുത്തു. നിരഞ്ജനയെ കുറിച്ച് വന്ന വാർത്തകളിൽ ഏവരും ശ്രദ്ധിച്ച കാര്യമാണ് കൊട്ടാരത്തിലെ തമ്പുരാട്ടിക്കുട്ടി എന്ന പ്രചരണം. എന്നാൽ ഇതിലെ വാസ്തവം എത്രത്തോളമുണ്ടെന്ന് നിരഞ്ജന തന്നെ പറയുന്നു (തുടർന്ന് വായിക്കുക)