തന്റെ ജീവിതത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ലോക്ക് അപ്പിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ നടി നിഷ റാവൽ (Nisha Rawal). എലിമിനേഷനിൽ നിന്ന് രക്ഷപ്പെടാൻ നടിക്ക് തന്റെ ജീവിതത്തിൽ നിന്നുള്ള വിശദാംശങ്ങൾ പങ്കുവെക്കേണ്ടി വന്നു. അമ്മയെ കുറിച്ച് വെളിപ്പെടുത്താൻ മുനാവർ സിദ്ദിഖിക്ക് ഒരു ചോയ്സ് നൽകിയതിനൊപ്പം ‘മറ്റൊരാളെ’ കുറിച്ച് വെളിപ്പെടുത്താൻ നിഷയ്ക്ക് ഒരു അവസരം നൽകി
നിഷ ആദ്യം ബസർ അമർത്തി സംസാരിച്ചു തുടങ്ങി. “ഞാൻ 2012-ൽ എന്റെ മുൻ ഭർത്താവുമായി (കരൺ മെഹ്റ) വിവാഹിതയായി. 2014-ൽ ഗർഭം അലസുകയായിരുന്നു. പലർക്കും ഇതിനെക്കുറിച്ച് അറിയാം. അബോർഷൻ നടക്കുമ്പോൾ കുഞ്ഞിന് 5 മാസം പ്രായമായിരുന്നു. ഞാൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട ഒരു ബന്ധത്തിലായിരുന്നുവെന്നും പലർക്കും അറിയാം. (തുടർന്ന് വായിക്കുക)
അന്ന് ഞാൻ കുടുംബത്തെക്കുറിച്ച് ചിന്തിച്ചു. പിന്തുണ കുറവായിരുന്നു. ഞാൻ വളരെയധികം ആഘാതത്തിലൂടെ കടന്നുപോകുകയായിരുന്നു. 2015ൽ, എന്റെ ബന്ധുവിന്റെ സംഗീത് ചടങ്ങിൽ, ഒരു വലിയ ശാരീരിക പീഡനം ഉണ്ടായി, ഞാൻ ആകെ തകർന്നു. ആരോടെങ്കിലും സംസാരിക്കാൻ തെറാപ്പി എടുക്കാൻ ഞാൻ ആഗ്രഹിച്ചു. ആ സമയത്ത് ഞങ്ങളും പുതിയ വീട്ടിലേക്ക് മാറുകയായിരുന്നു. അവിടെ വെച്ച് ഞാൻ ഒരു പഴയ സുഹൃത്തിനെ കണ്ടു...
ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങൾ സൗഹൃദത്തിലായി. ഞാൻ അവനിൽ വിശ്വസിച്ചു. ഞാൻ അവനെ കാണുന്നതെല്ലാം എന്റെ മുൻ ഭർത്താവിന് അറിയാമായിരുന്നു. പക്ഷെ ഞാൻ അവനോട് അടുത്തു. പിന്തുണയുടെ കുറവുണ്ടെന്ന് ഞാൻ കരുതുന്നതിനാലും അദ്ദേഹത്തിൽ നിന്ന് പിന്തുണ ലഭിച്ചതിന് ശേഷം ഞാൻ അവനിലേക്ക് ശരിക്കും ആകർഷിക്കപ്പെട്ടു. ഞാൻ ആ വ്യക്തിയെ ചുംബിച്ചു
ഞാൻ ഈ ബന്ധത്തെക്കുറിച്ച് എന്റെ മുൻ ഭർത്താവിനോട് സമ്മതിച്ചു. ഞങ്ങൾ ഇതിനകം വേർപിരിയുന്നതിനെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞിരുന്നു. ആ സംഭവത്തിന് ശേഷം ഈ വിവാഹത്തിൽ നിന്ന് പുറത്തുവരണമെന്ന് എനിക്ക് തോന്നി. ബന്ധത്തിൽ ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും നമ്മൾ നമ്മുടെ വഴികളിലൂടെ നടക്കണമെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ സമയത്ത് അത് ബുദ്ധിമുട്ടായിരുന്നു...
ഇത്രയുമായിട്ടും, പീഡനം ആവർത്തിക്കില്ലെന്ന് വാഗ്ദാനം ചെയ്തതിനാൽ ഞാൻ എന്റെ വിവാഹ ജീവിതത്തിന് മറ്റൊരു അവസരം നൽകി. ഞാൻ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും എന്റെ വിവാഹത്തിൽ നിലയുറക്കുകയും ചെയ്തു. എന്നാൽ ആ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല, ഒടുവിൽ കഴിഞ്ഞ വർഷം ഞാൻ എനിക്കായി ഒരു നിലപാട് സ്വീകരിച്ചു." നിഷ പറഞ്ഞു