കോവിഡ് മുന്നണിപ്പോരാളിയായി സ്വന്തം വേദന പോലും മറന്ന് മുഴുകിയ 26കാരിയായ നേഴ്സിന് ഒടുവിൽ നഷ്ടമായത് സ്വന്തം കാൽ. മുട്ടിനു മുകളിൽ വച്ച് ഒരു കാൽ മുറിച്ചുമാറ്റപ്പെട്ട നിലയിലാണിവർ ഇപ്പോൾ
2/ 6
ഇംഗ്ലണ്ടിലെ സാൽഫോർഡ് റോയൽ ആശുപത്രിയിലെ നേഴ്സാണ് സെറ്റി വെയ്നാവെൻടൂര. ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചിട്ടും നടന്ന കാര്യങ്ങളെ പറ്റിചോദിച്ചാൽ 'ജോലി ചെയ്യുമ്പോൾ, മറ്റുള്ളവരെ സഹായിക്കുമ്പോൾ, സ്വന്തം വേദനകൾ മറക്കുന്നു' എന്നിവർ പറയും
3/ 6
തുടക്കത്തിൽ കാലിൽ വേദന വന്നപ്പോൾ ഏറെ നേരം നിന്നുള്ള ജോലി ആയത് കൊണ്ടാവും എന്നാണ് സെറ്റി കരുതിയിരുന്നത്. പിന്നെ നടക്കാൻ പോലും പ്രയാസമേറി വന്നു. അപ്പോഴും സ്വന്തം കാര്യം എന്നത് മനസ്സിൽ പോലും ചിന്തിക്കാതെ കോവിഡ് ബാധിതരെ ഇവർ ചികിത്സിച്ച് കൊണ്ടേയിരുന്നു
4/ 6
ഒടുവിൽ കാലിൽ ഗോൾഫ് ബോളിന്റെ വലുപ്പത്തിൽ ഒരു ട്യൂമർ വന്നപ്പോഴാണ് സെറ്റി കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിത്തുടങ്ങിയത്. അത് മറികടക്കണമെങ്കിൽ മുറിച്ചുമാറ്റൽ അല്ലാതെ മറ്റു വഴികൾ ഇല്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി
5/ 6
വലത് കാലിലെ വേദന വകവയ്ക്കാതെയായിരുന്നു അവർ കോവിഡ് ജോലികളിൽ മുഴുകിയത്. ഒടുവിൽ സർക്കോമ എന്ന കാൻസർ ആണെന്ന് കണ്ടെത്തുകയും കാലു മുറിച്ചുമാറ്റപ്പെടുകയുമാണുണ്ടായത്
6/ 6
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നതിനാൽ തനിക്ക് ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് സെറ്റി പറയുന്നു. കൃത്രിമകാലിന്റെ സഹായത്തോടെ സെറ്റിനടക്കാൻ ആരംഭിച്ചു. നവംബർ മാസത്തോടെ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആഗ്രഹം