ട്രെയിനുകളിലെ പതിവുയാത്രക്കാർ ഓണം ആഘോഷിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ, ഇപ്പോൾ ഇതാ കെഎസ്ആർടിസി ബസും ഉഗ്രനൊരു ഓണാഘോഷത്തിനാണ് വേദിയായത്.
2/ 10
ട്രെയിനിലേതു പോലെ ബസിലെ സ്ഥിരം യാത്രക്കാർ ഒത്തുചേർന്നാണ് ഓണമാഘോഷിച്ചത്.
3/ 10
കിളിമാനൂർ ഡിപ്പോയിലെ സെക്രട്ടറിയേറ്റ് ബസ് (ഓയൂർ- മടവൂർ- കിളിമാനൂർ- സെക്രട്ടറിയേറ്റ്) എന്ന് വിളിക്കുന്ന ഫാസ്റ്റ് പാസഞ്ചറാണ് വേറിട്ട ഓണാഘോഷത്തിന് വേദിയായത്.
4/ 10
ബലൂണുകളും തോരണങ്ങളും വർണക്കടലാസുകളും കൊണ്ട് ബസ്സിനെ അണിയിച്ചൊരുക്കി.
5/ 10
പതിവുയാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓടുന്ന ബസിൽ ഒരോണം എന്ന പേരിലായിരുന്നു ഓണാഘോഷം നടന്നത്.
6/ 10
ഓയൂരിൽ നിന്ന് രാവിലെ പുറപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ ബസിന്റെ മുൻഭാഗം അലങ്കരിച്ചിരുന്നു.
7/ 10
ഓരോ സ്റ്റോപ്പിൽ നിന്നും പതിവുയാത്രക്കാർ കയറിയതോടെ ഓണാഘോഷത്തിന്റെ ആവേശം കൂടി. യാത്രക്കാരെല്ലാവരും ചേർന്ന് അലങ്കാരപ്പണികൾ ഏറ്റെടുത്തു.
8/ 10
പതിവ് യാത്രക്കാരല്ലാത്തവർ ആദ്യം അമ്പരന്നെങ്കിലും കാര്യം മനസ്സിലായതോടെ ആഘോഷത്തിൽ പങ്കാളികളായി. യാത്രക്കാർക്ക് കടലാസ് പേനയും സമ്മാനമായി നല്കി.
9/ 10
പോങ്ങനാട് പിന്നിട്ടേതാടെ റോഡ് വശം ചേർത്ത് ബസ് നിർത്തി. ഡ്രൈവർ വാതിൽ തുറന്ന് യാത്രക്കാരുടെ അടുത്തെത്തി. കൃത്യസമയത്ത് യാത്രക്കാരെ ഓഫീസുകളിലെത്തിക്കുന്ന KSRTC ജീവനക്കാർക്ക് ഓണസമ്മാനം നൽകലായിരുന്നു പിന്നീട്.
10/ 10
ഇന്ന് ഡ്യൂട്ടിക്കെത്തിയവരെ മാത്രമല്ല, സ്ഥിരമായി ഇതേബസിൽ മാറി മാറി ഡ്യൂട്ടിക്കെത്തുന്ന പത്ത് പേർക്കും ഓണക്കോടി സമ്മാനിച്ചു. ഡ്യൂട്ടിയില്ലാത്തവർ ഓണാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രം എത്തിയിരുന്നു.