ഈ കെട്ടിടത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കിയേ. രണ്ട് പക്ഷികൾ ഇരിക്കുന്നത് കണ്ടോ? ഏതു പക്ഷിയെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത് എന്ന് മറുചോദ്യം ഉണ്ടായില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ. അതാണ് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (Optical Illusion) ചിത്രത്തിന്റെ പ്രത്യേകത. അമേരിക്കയിലെ ന്യൂയോർക്കിലെ ഒരു കെട്ടിടമാണ് നിങ്ങൾക്ക് മുന്നിലുള്ളത്. ഇതിൽ പക്ഷികളുണ്ട് എന്ന് പറഞ്ഞാൽ പലരും അവരെ കബളിപ്പിക്കുകയാണോ എന്ന് സംശയം പ്രകടിപ്പിച്ചു പോകും. എന്നാൽ ആ പക്ഷികൾ അവിടെത്തന്നെയുണ്ട്