മോഡലും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പത്മ ലക്ഷ്മി (Padma Lakshmi) വിവാദങ്ങളുടെ കളിത്തോഴി കൂടിയാണ്. മികച്ച എഴുത്തുകാരി എന്നതിന് പുറമെ, വിവാഹ ബന്ധത്തിനു പുറത്ത് നിൽക്കുമ്പോൾ ഗർഭിണിയായ വിഷയവുമായി ബന്ധപ്പെട്ട് പത്മ ചർച്ചാവിഷയമായിരുന്നു. 2009ലാണ് പത്മ ഗർഭിണിയാവുന്നത്. 2010 ൽ മകൾ പിറന്നു. എന്നാലും വിവാദമൊഴിഞ്ഞില്ല
51 കാരിയായ പത്മയ്ക്ക് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ആദം ഡെല്ലുമായി ഒരു മകളുണ്ട്; കൃഷ്ണ. എന്നാൽ മുൻ ഭർത്താവ് സൽമാൻ റുഷ്ദിയിൽ നിന്ന് പിരിഞ്ഞ് രണ്ട് വർഷത്തിന് ശേഷം, പത്മ ആരെങ്കിലുമായി ഡേറ്റിംഗ് നടത്തുകയായിരുന്നുവെന്ന് അറിയാത്ത ആരാധകരെ ആ ഗർഭ പ്രഖ്യാപനം അത്ഭുതപ്പെടുത്തി. അതിലേറെ ഞെട്ടിയത് പത്മയായിരുന്നു. അതിനൊരു കാരണമുണ്ട്
ഏതെങ്കിലുമൊരു ബന്ധത്തിൽ ഉറയ്ക്കാതെ താൻ ഡേറ്റിംഗിലായിരുന്നു. അവർ പറഞ്ഞു. 'ഇത് തീർച്ചയായും സാഹചര്യത്തെ സങ്കീർണ്ണമാക്കി, നമുക്കറിയാവുന്നതുപോലെ, നമ്മുടെ സമൂഹം ഒരു പുരുഷാധിപത്യ സമൂഹമാണ്, അതിനാൽ ഞാൻ നേരിട്ട അവസ്ഥയിൽ ആയിരിക്കുക എന്നത് അനുയോജ്യമായ മാർഗമല്ലെന്ന് എനിക്കറിയാമായിരുന്നു.' ആദം ഡെൽ, കോടീശ്വരൻ ടെഡി ഫോർസ്റ്റ്മാൻ എന്നിവരുമായായിരുന്നു പത്മയുടെ ആ രണ്ട് ബന്ധങ്ങൾ. പക്ഷെ അവരെ വലച്ചത് മറ്റൊരു കാര്യമായിരുന്നു
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുമ്പോൾ, താൻ ഗർഭിണിയാണെന്ന് പത്മ രണ്ടുപേരോടും പറഞ്ഞു, ഫോർസ്റ്റ്മാൻ സന്തോഷവാനായില്ല. 'അവന്റെ മുഖം വെളുത്തതും പിന്നെ ബീറ്റ്റൂട്ട് പോലെ ചുവന്നതും ഞാൻ കണ്ടു, ആ മുറിയിൽ അയാളെ ഉൾക്കൊള്ളാൻ കഴിയാത്തതുപോലെ, അല്ലെങ്കിൽ അയാൾക്ക് ലഭിച്ച വിവരങ്ങളിലുള്ള രോഷം ആ ശരീരത്തിന് അടങ്ങാത്തതുപോലെ'