ഒന്നും രണ്ടുമല്ല, കടന്നു പോയത് മൂന്ന് പതിറ്റാണ്ടാണ്. അന്ന് ആഗ്രയിൽ താജ് മഹൽ കാണാൻ പോയ അനുജത്തിയ്ക്കും ചേട്ടനും അടുത്തടുത്താണ് ജന്മദിനം. കഴിഞ്ഞ ദിവസം തന്റെ പിറന്നാളിന് അനുജത്തി രണ്ടു ചിത്രങ്ങൾ പങ്കിട്ടു. അതിലൊന്നിതാണ്. 1993 ലാവാം ഈ ചിത്രം പകർത്തിയതെന്ന് ക്യാപ്ഷൻ. അടുത്ത പടത്തിൽ വർഷങ്ങൾ കടന്നുപോയതിനു ശേഷമുള്ള ചിത്രവും. ഈ നായികയെ കുട്ടിക്കാല ചിത്രത്തിൽ നിന്നും കണ്ടെത്താനാകുന്നോ?