ട്രോളാൻ ശ്രമിച്ചയാൾക്ക് ചുട്ട മറുപടി നൽകി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ്. . ശബരിമല മണ്ഡല– മകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ച് ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അറിയിച്ച് കലക്ടർ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കമന്റും മറുപടിയും.
2/ 5
അറിഞ്ഞും അറിയാതെയും മുൻ വർഷത്തിൽ ചെയ്ത അപരാധങ്ങൾ പൊറുക്കണേ അയ്യപ്പ എന്നു കൂടി പ്രാർഥിച്ചോളൂ.’ എന്നായിരുന്നു രാമകൃഷ്ണൻ ഉണ്ണിത്താൻ എന്നയാളിന്റെ കമന്റ്.
3/ 5
കലക്ടർ കൊടുത്ത മറുപടി ഇങ്ങനെ. ‘അയ്യപ്പാ ..അറിഞ്ഞും അറിയാതെയും മുൻ വർഷത്തിൽ രാമകൃഷ്ണൻ ഉണ്ണിത്താൻ ചെയ്ത അപരാധങ്ങൾ പൊറുക്കണേ.. പ്രാർഥിച്ചിട്ടുണ്ട്..’
4/ 5
ഏതായാലും കളക്ടറുടെ മറുപടി ഇതിനിടോകം വൈറലായിട്ടുണ്ട്. നിരവധി പേരാണ് നൂഹിന്റെ മറുപടിക്ക് ലൈക്കടിച്ചിരിക്കുന്നത്.
5/ 5
‘കിട്ടാനുള്ളതെല്ലാം കിട്ടിയല്ലോ സമാധാനമായല്ലോ..’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും ചിലർ ഇതിനു താഴെ ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.