പവർ സ്റ്റാർ എന്ന വിശേഷണത്തോടെ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് പവൻ കല്യാൺ (Pawan Kalyan). ടോളിവുഡിൽ മാത്രമല്ല, രാഷ്ട്രീയ മേഖലയിലും പവൻ കല്യാൺ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. തന്റെ ജനസേന പാർട്ടിയുടെ പത്താം വാർഷികം പ്രമാണിച്ച് ആന്ധ്രപ്രദേശിൽ പവൻ കല്യാൺ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. ഈ വേളയിൽ തന്റെ ദിവസവേതനം എത്രയെന്നും അദ്ദേഹം പറഞ്ഞു