വിജയ് ദേവരകൊണ്ടയും രശ്മമിക മന്ദാനയും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ, ഇരു താരങ്ങളും ഇത്തരം വാർത്തകൾ സ്ഥിരമായി നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.
2/ 9
അപ്പോൾ കൂടുതൽ തെളിവുകളുമായി എത്തിക്കൊണ്ടിരിക്കുകയാണ് ആരാധകർ. അടുത്തിടെ മാലദ്വീപിൽ വിജയിയും രശ്മികയും ഒന്നിച്ച് വെക്കേഷൻ ആസ്വദിച്ചതായി വാർത്തകൾ വന്നിരുന്നു. രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ യാത്രയെന്നായിരുന്നു വാർത്തകൾ.
3/ 9
ഇത്തരം വാർത്തകളോട് താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇതിനിടയിലാണ് ദുബായിൽ വെക്കേഷൻ ആസ്വദിക്കാനെത്തിയ വിജയ്ക്കും കുടുംബത്തിനുമൊപ്പം രശ്മികയും എത്തി എന്ന വാർത്തകൾ പുറത്തുവന്നത്.
4/ 9
വാർത്തകൾ മാത്രമല്ല, വിജയിയുടെ കുടുംബത്തിനൊപ്പമുള്ള രശ്മികയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടിട്ടുണ്ട്. ഇതോടെ പ്രിയതാരങ്ങൾ പ്രണയത്തിലാണെന്ന് കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
5/ 9
എന്നാൽ, ഈ ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് സ്ഥിരീകരണമില്ല. ദുബായിലെ ഒരു മാളിൽ ഒന്നിച്ചു നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
6/ 9
വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണെന്ന് രശ്മിക മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്. തന്നേയും വിജയിയേയും കുറിച്ച് രശ്മിക മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ,
7/ 9
സിനിമാ താരങ്ങളായതിനാൽ ആളുകൾക്ക് തങ്ങളെ കുറിച്ച് അറിയാൻ താത്പര്യം കാണും. സോഷ്യൽമീഡിയയിൽ വന്നു കൊണ്ടിരിക്കുന്ന വീഡിയോകളും താൻ കാണാറുണ്ട്.
8/ 9
ഇത്തരം വീഡിയോ കാണാൻ രസമുണ്ടെന്നും എന്നാൽ വിജയും താനും ഇക്കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാറു പോലുമില്ലെന്നുമാണ് രശ്മിക പറഞ്ഞത്. 15 സുഹൃത്തുക്കൾ ഉൾപ്പെടുന്ന ഒരു ഗ്യാങ്ങാണ് തങ്ങളുടേത്.
9/ 9
സിനിമാ താരങ്ങളാണെങ്കിലും തങ്ങളെ സംബന്ധിച്ച് സൗഹൃദവും വളരെ പ്രധാനപ്പെട്ടതാണെന്നും രശ്മിക പറഞ്ഞു.