നിങ്ങളിൽ പലരും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) പരീക്ഷിച്ച് വിജയിച്ചവരാകും. ചിലർ ഉത്തരം കിട്ടാതെ കുഴഞ്ഞും കാണും. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്ത ചിലതെല്ലാം ഒളിപ്പിച്ചവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. അത്തരമൊരു ചിത്രം വീണ്ടും നിങ്ങളുടെ മുന്നിൽ എത്തിക്കഴിഞ്ഞു. ഇവിടെയും ആദ്യ കാഴ്ചയിൽ കാണാൻ സാധിക്കാത്ത ഒരാളാണുള്ളത്
ജർമ്മനി, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളുടെ സൈന്യത്തിനൊപ്പം സ്നൈപ്പർമാരെ കാണാനുള്ള അനുമതി ലഭിച്ച കലാകാരനായ സൈമൺ മെന്നറാണ് മുകളിലുള്ള ഫോട്ടോ എടുത്തത്. ഇതിൽ ഒരു പർവതത്തിലെ മരങ്ങളും കുറ്റിച്ചെടികളും കാണിക്കുന്നു. മാത്രവുമല്ല, തോക്കും പിടിച്ചുകൊണ്ട് ഒരാൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ക്ലൂവിന്റെ സഹായം തേടാം (തുടർന്ന് വായിക്കുക)
അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പരമ്പരയിൽ ഒറ്റനോട്ടത്തിൽ ശാന്തവും ചിലപ്പോൾ വിചിത്രവുമായ പ്രകൃതിദൃശ്യങ്ങൾ, പുൽമേടുകൾ മുതൽ മൂടൽമഞ്ഞ് മൂടിയ പർവതങ്ങൾ വരെ കാണാം. എല്ലാ ചിത്രങ്ങളിലും ഒളിഞ്ഞിരിക്കുന്നത് ക്യാമറയെ നേരിട്ട് നിൽക്കുന്ന പരിശീലനം നേടിയ ഒരു ഷാർപ് ഷൂട്ടർ ആണ്. മുകളിലെ ചിത്രത്തിൽ പറഞ്ഞ ആളെ ഇനിയും കണ്ടെത്തിയില്ലെങ്കിൽ, നിങ്ങൾക്കുള്ള ഉത്തരം ഇവിടെയുണ്ട്. ചുവടെ നോക്കുക