കുഞ്ഞ് പിറന്ന ദിവസം മുതൽ തന്നെ ബോളിവുഡ് പാപ്പരാസികളോട് മകളുടെ മുഖം പകർത്തരുതെന്ന അഭ്യർത്ഥന വിരാട് കോഹ്ലിയും (Virat Kohli) അനുഷ്ക ശർമ്മയും (Anushka Sharma) മുന്നോട്ടു വച്ചിരുന്നു. അക്കാരണം കൊണ്ടുതന്നെ കുഞ്ഞിന്റെ ചിത്രങ്ങൾ പകർത്തിയവർ മുഖം പുറത്തുകാണാത്ത വിധമേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നുള്ളൂ. വാമികയുടെ ഒന്നാം പിറന്നാളിന് പോലും മുഖം പുറത്തുവന്നിരുന്നില്ല. എന്നാലിപ്പോൾ ദക്ഷിണാഫ്രിക്കയിലെ മാച്ചിൽ കുഞ്ഞിന്റെ മുഖം പുറത്തുവന്നു