ഫാഷന്‍ വസ്ത്രങ്ങളിൽ ഒട്ടും പിന്നിൽ പോകാത്ത ബോളിവുഡ് നടിയാണ് പൂജ ഹെഗ്ഡേ. ഇപ്പോഴിതാ ഫെതർ ഗൗണിലുള്ള പൂജയുടെ പുത്തന്‍ ലുക്കാണ് ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. പേസ്റ്റൽ ബ്ലൂ ഫെതർ ഗൗൺ ധരിച്ച പൂജയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
2/ 6
പൂജ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'കിസി കാ ഭായി കിസി കി ജാൻ' എന്ന സൽമാൻ ചിത്രത്തിലൂടെ ബോളിവുഡിൽ നിറസാന്നിധ്യമാകാൻ ഒരുങ്ങുകയാണ് പൂജ ഹെഗ്ഡേ.
3/ 6
പൻജിങ് നെക്ലൈനുള്ള സ്ലീവ്ലസ് ഗൗണാണ് പൂജ ധരിച്ചത്. ഹൈ സ്ലിറ്റ് ആണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത. ഫെതർ ഡീറ്റൈലിങ്ങിനാല് മനോഹരമാണ് ഗൗണ്‍.
4/ 6
ഒരു സ്വപ്നം പോലെ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
5/ 6
കാൽമുട്ടുകളോളം നീളമുള്ള ഡെനീം ബൂട്ട് താരത്തിന് സ്റ്റൈലിഷ് ലുക്ക് നല്കി.
6/ 6
സിൽവർ ഹൂപ് കമ്മലുകൾ ആക്സസറൈസ് ചെയ്തു. ആമി പട്ടേൽ ആണ് സ്റ്റൈലിങ് ചെയ്തത്