പലപ്പോഴും നമ്മളിൽ പലരും പിന്നീടാവട്ടെ എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്ന എത്രയെത്ര കാര്യങ്ങളുണ്ട്. അല്ലെങ്കിൽ വൈകിപ്പോയി എന്ന് കരുതി വേണ്ടെന്ന് വയ്ക്കുന്നവ? ചിലപ്പോൾ അതിനെല്ലാം ജീവിതത്തിൽ പ്രാധാന്യം നൽകാൻ സമയം കിട്ടിയേക്കും. പൂർണ്ണിമയെ പോലെ. ഈ വിദ്യാരംഭ ദിനത്തിൽ പൂർണ്ണിമ ഇന്ദ്രജിത്ത് (Poornima Indrajith) ഒരു പുതിയ കാര്യത്തിന് തുടക്കം കുറിക്കുകയാണ്
ചിത്രങ്ങൾക്കൊപ്പം പൂർണ്ണിമ കുറിച്ച വാക്കുകൾ ഇതാ: 'ഈ വിജയദശമി നാൾ എനിക്ക് ഒരു സുപ്രധാന ദിവസമാണ്! ഒടുവിൽ എന്റെ എല്ലാ തിരിച്ചടികളും/ ഒഴികഴിവുകളും മാറ്റിവെച്ച് ഞാൻ എപ്പോഴും ആഗ്രഹിച്ച ഒരു കാര്യം ചെയ്യാൻ എന്നെത്തന്നെ പ്രേരിപ്പിക്കുകയാണ്. എല്ലാം ആരംഭിച്ചിടത്ത് നിന്ന്, എന്റെ വേരുകളിലേക്ക് മടക്കം. എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കി എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും കണ്ടെത്തുന്നു... (തുടർന്ന് വായിക്കുക)