ബോളിവുഡ് താരവിവാഹത്തിൽ പങ്കെടുത്ത് മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരൻ. കഴിഞ്ഞ ദിവസം വിവാഹിതരായ സിദ്ധാർത്ഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹത്തിലാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും പങ്കെടുത്തത്.
2/ 7
ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനൊപ്പം വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രം സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത് കിയാര-സിദ്ധാർത്ഥ് വിവാഹത്തിൽ നിന്നുള്ളതാണെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
3/ 7
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് രാജസ്ഥാനിലെ ജെയ്സാൽമേറിലുള്ള സൂര്യഘട്ട് പാലസിൽ വെച്ച് സിദ്ധാർത്ഥും കിയാരയും വിവാഹിതരായത്. ഫെബ്രുവരി 5 മുതൽ 7 വരെയായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.
4/ 7
ബോളിവുഡിനു പുറമേ, മറ്റ് സിനിമാ മേഖലകളിൽ നിന്നും നിരവധി പേർ താരവിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹശേഷം നടന്ന പാർട്ടിയിൽ നിന്നുള്ളതാണ് കരൺ ജോഹറിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഫോട്ടോ എന്നാണ് സൂചന.
5/ 7
ബോളിവുഡിനു പുറമേ, മറ്റ് സിനിമാ മേഖലകളിൽ നിന്നും നിരവധി പേർ താരവിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹശേഷം നടന്ന പാർട്ടിയിൽ നിന്നുള്ളതാണ് കരൺ ജോഹറിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഫോട്ടോ എന്നാണ് സൂചന.
6/ 7
സിദ്ധാർത്ഥിന്റെ ജന്മനാടായ ഡൽഹിയിലും ബോളിവുഡിലെ സുഹൃത്തുക്കൾക്കു വേണ്ടി വിവാഹസത്കാരം ഒരുക്കുന്നുണ്ട്. ഫെബ്രുവരി 12 നായിരിക്കും സത്കാരം. ഇതിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കുടുക്കും.
7/ 7
പേസ്റ്റൽ നിറത്തിലെ വസ്ത്രങ്ങളാണ് കിയാരയും സിദ്ധാർഥും വിവാഹത്തിനു ധരിച്ചത്. പിങ്ക് ലെഹങ്ക ആയിരുന്നു കിയാരയുടെ വേഷം. സിദ്ധാർഥ് ആകട്ടെ, ക്രീം ഷെർവാണിയും.