പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) സുപ്രിയ മേനോന് (Supriya Menon) താലിചാർത്തിയിട്ട് ഒരു വ്യാഴവട്ടം. 12 വർഷങ്ങളുടെ ദാമ്പത്യജീവിതം പൂർത്തിയാക്കിയ താര ദമ്പതികൾ ദുബായിലാണ് വിവാഹവാർഷികം ആഘോഷിക്കുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ ഇറ്റലി സന്ദർശനത്തിലായിരുന്നു. മാധ്യമപ്രവർത്തകയായ സുപ്രിയയെ പാലക്കാടുള്ള റിസോർട്ടിൽ വച്ച് തീർത്തും ലളിതമായ ചടങ്ങിൽ പൃഥ്വിരാജ് ജീവിതസഖിയാക്കുകയായിരുന്നു