കുഞ്ഞിനെന്തു പേരിടണം എന്ന കാര്യം തർക്കത്തിൽ അവസാനിക്കുന്ന സംഭവങ്ങൾ നമ്മൾ കണ്ടതാണ്. ഈ വേളയിൽ നടി പ്രിയങ്ക ചോപ്രയും (Priyanka Chopra) ഭർത്താവും ഗായകനുമായ നിക്ക് ജോനസും (Nick Jonas) ആദ്യത്തെ കണ്മണിക്ക് നൽകിയ മതാതീതമായ പേര് ശ്രദ്ധ നേടുകയാണ്. ഈ വർഷം ആദ്യം വാടക ഗർഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിച്ചു. കുട്ടി ജനുവരി 15 ന് സാൻ ഡിയാഗോ ആശുപത്രിയിൽ ജനിച്ചു എന്നാണ് വിവരം
ജനുവരി 22 ന് പ്രിയങ്കയും നിക്ക് ജോനാസും ഇൻസ്റ്റാഗ്രാമിൽ എത്തി, തങ്ങൾ മാതാപിതാക്കളായതായി പ്രഖ്യാപിച്ചു. അവരുടെ പോസ്റ്റുകൾ ഇങ്ങനെ വായിക്കുന്നു, "വാടക ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് സ്ഥിരീകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പ്രത്യേക സമയത്ത് ഞങ്ങളുടെ സ്വകാര്യതയ്ക്കായി ഏവരോടും ബഹുമാനത്തോടെ ആവശ്യപ്പെടുന്നു. വളരെ നന്ദി," പ്രിയങ്ക കുറിച്ചു. വളരെ പ്രത്യേകതകൾ ഉള്ള പേരാണ് മകൾക്കിട്ടത് (തുടർന്ന് വായിക്കുക)
അടുത്തിടെ, തന്റെ പുതിയ പുസ്തകമായ 'ബി എ ട്രയാംഗിൾ: ഹൗ ഐ വെന്റ് ബിയിംഗ് ലോസ്റ്റ് ടു ഗെറ്റിംഗ് മൈ ലൈഫ്' എന്നതിനെ കുറിച്ച് ലില്ലി സിങ്ങുമായുള്ള ഒരു ചാറ്റിനിടെ ഒരു പുതിയ രക്ഷിതാവായതിനെ കുറിച്ച് പ്രിയങ്ക സംസാരിച്ചു. പ്രിയങ്ക പറഞ്ഞിരുന്നു, "ഒരു പുതിയ രക്ഷിതാവ് എന്ന നിലയിൽ, എന്റെ ആഗ്രഹങ്ങളും ഭയങ്ങളും ഒരിക്കലും എന്റെ കുട്ടിയിൽ അടിച്ചേൽപ്പിക്കില്ലെന്ന് ഞാൻ ചിന്തിക്കുന്നു
നിങ്ങളിൽ നിന്നല്ല നിങ്ങളിലൂടെയാണ് കുട്ടികൾ വരുന്നത് എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. എന്റെ കുട്ടിയാണ്, ഞാൻ എല്ലാം രൂപപ്പെടുത്തും എന്ന് കരുതുന്നതേയില്ല. അവർ നിങ്ങളിലൂടെ വരുന്നത് അവരുടെ സ്വന്തം ജീവിതം കണ്ടെത്താനും കെട്ടിപ്പടുക്കാനും വേണ്ടിയാണ്. അത് തിരിച്ചറിഞ്ഞുകൊണ്ട്, എന്റെ മാതാപിതാക്കൾ എന്നോട് വളരെ വിവേചനരഹിതരായിരുന്നു," പ്രിയങ്ക പറഞ്ഞു
അതേസമയം, ജിം സ്ട്രോസ് സംവിധാനം ചെയ്യുന്ന 'ഇറ്റ്സ് ഓൾ കമിംഗ് ബാക്ക് ടു മീ' എന്ന ചിത്രത്തിന്റെ റിലീസിനായി പ്രിയങ്ക കാത്തിരിക്കുകയാണ്. സാം ഹ്യൂഗൻ, സെലിൻ ഡിയോൺ, റസ്സൽ ടോവി, സ്റ്റീവ് ഓറം, ഒമിദ് ജാലിലി, സോഫിയ ബാർക്ലേ, ലിഡിയ വെസ്റ്റ്, അരിൻസെ കെൻ, സെലിയ ഇമ്രി എന്നിവരും ചിത്രത്തിലുണ്ട്. ഇത് 2023 ഫെബ്രുവരി 10 ന് യുഎസിൽ റിലീസ് ചെയ്യും. നേരത്തെ 'ടെക്സ്റ്റ് ഫോർ യു' എന്ന് പേരിട്ടിരുന്ന ഈ സിനിമ 2016 ലെ ജർമ്മൻ ചിത്രമായ എസ്എംഎസ് ഫർ ഡിച്ചിനെ അടിസ്ഥാനമാക്കിയുള്ളതാണ്