ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ അറിയപ്പെടുന്ന നടിയാണ് പ്രിയങ്ക ചോപ്ര (Priyanka Chopra). ഹോളിവുഡിൽ ചുവടുവച്ച പ്രിയങ്ക ഏകദേശം ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇവിടെ താരം അറിയപ്പെട്ടു വരികയാണിപ്പോൾ. മെറ്റ് ഗാല പോലുള്ള വമ്പൻ പരിപാടികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പ്രിയങ്ക പങ്കെടുക്കാറുണ്ട്. കരിയറിന്റെ 23 വർഷങ്ങളിൽ താൻ കണ്ടിട്ടില്ലാത്ത ഒരു കാര്യം അനുഭവിച്ചതിനെക്കുറിച്ച് പ്രിയങ്ക പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണിപ്പോൾ
'ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. കാരണം ഞാൻ സോഷ്യൽ മീഡിയയിൽ എല്ലാ ദിവസവും എന്റെ വീഡിയോകൾ അല്ലെങ്കിൽ ചിത്രങ്ങൾ തിരയാറുണ്ട്. ഈ വസ്ത്രത്തിൽ, അത്രതന്നെ ഉയരമുള്ളതായി കാണുന്നതിന് ഞാൻ ശരിക്കും ഹൈ ഹീൽസ് ധരിച്ചിരുന്നു. റെഡ് കാർപെറ്റ് നിറയെ പത്രപ്രവർത്തകരാണ്. എല്ലാവരും ചിത്രങ്ങൾ ക്ലിക്ക് ചെയ്യും. ഞാൻ ചുവന്ന പരവതാനിയിൽ വീണു. ശരിക്കും നടുവിടിച്ച് വീണു,' പ്രിയങ്ക പറഞ്ഞു