നിക്ക് ജൊനാസുമായുള്ള പ്രണയം തുടങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര. അലക്സ് കൂപ്പറിന്റെ പോഡ്കാസ്റ്റ് ഷോയിലായിരുന്നു പ്രിയങ്ക പ്രണയകാലത്തെ കുറിച്ച് മനസ് തുറന്നത്.
2/ 6
മുൻ കാമുകന്മാരെല്ലാം മികച്ചവരായിരുന്നെന്നും അവർ നല്ല വ്യക്തിത്വം ഉള്ളവരായിരുന്നെന്നും നടി പറയുന്നു. കൂടെ അഭിനയിച്ച നടന്മാരുമായി പലപ്പോഴും ഞാന്‍ ഡേറ്റിങ് നടത്തിയിരുന്നതായി താരം വ്യക്തമാക്കുന്നു.
3/ 6
ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നതില്‍ ഒരു ഐഡിയ വേണമെന്ന് പിന്നീട് എനിക്കുതോന്നി. എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആളുകളെയെല്ലാം അങ്ങനെ നിർത്താൻ ശ്രമിച്ചിരുന്നതായി പ്രിയങ്ക ചോപ്ര പറയുന്നു.
4/ 6
ഡേറ്റ് ചെയ്തവരെല്ലാം മികച്ചവരാണ്. എന്നാൽ അവരുമായുള്ള ബന്ധങ്ങൾ മോശമായിട്ടാകും അവസാനിച്ചത്. ഇപ്പോഴും എന്റെ ജീവിത്തിലുണ്ടായ കാമുകന്മാരോട് ഇപ്പോഴും ഇഷ്ടമാണെന്ന് താരം പറയുന്നു. അവരോടൊപ്പമുള്ള പ്രണയകാലങ്ങൾ മനോഹരമായിരുന്നതായും പ്രിയങ്ക ചോപ്ര പറഞ്ഞു.
5/ 6
ബോളിവുഡ് കരിയറിനിടയില്‍ നടന്മാരായ ഷാഹിദ് കപൂര്‍, ഹര്‍മാന്‍ ബാവ്ജെ എന്നിവരോടെല്ലാം പ്രിയങ്കയുടെ പേരും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇതിനിടെ ഹര്‍മാന്‍ ബാവ്ജയും പ്രിയങ്കയും വിവാഹിതരാകാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു.
6/ 6
ഹോളിവുഡ് ചിത്രമായ ലൗ എഗെയിൻ വിത്ത് സാം ഹ്യൂഗാനി’ലാണ് പ്രിയങ്ക അവസാനമായി വേഷമിട്ടത്. ഹോളിവുഡ് ചിത്രങ്ങളായ ദ് മാട്രിക്സ് റിസറക്ഷൻസ്, ബേവാച്ച്. ദ് വൈറ്റ് ടൈഗർ, ഈസിന്റ് ഇറ്റ് റൊമാന്റിക് എന്നിവയിലും പ്രിയങ്ക ചോപ്ര വേഷമിട്ടുണ്ട്.