പ്രിയങ്കയുടെ ദാമ്പത്യത്തിൽ വിള്ളലുകളില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നുമാണ് മധു ചോപ്ര പ്രതികരിച്ചത്. അത്തരം വാർത്തകൾ വ്യാജമാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര ന്യൂസ് 18 ഡോട്ട് കോമിനോട് പ്രതികരിച്ചു. 2018 ലാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സോഷ്യൽമീഡിയയിൽ പരസ്പരം ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെക്കാറുമുണ്ടായിരുന്നു. (Image: Instagram)