കേരളത്തിൽ നിന്നും ബോളിവുഡിലെത്തി മലയാളത്തിന്റെ പെരുമ ഉയർത്തിയ അഭിനേതാക്കൾ പല കാലങ്ങളിലായുണ്ട്. പുതു തലമുറ എടുത്താൽ ജോൺ എബ്രഹാം, അസിൻ തോട്ടുങ്കൽ, വിദ്യ ബാലൻ എന്നിവരുടെ പേരുകൾ ഉദാഹരണമായി പറയാം. എന്നാൽ, അതേസമയം തന്നെ കേരളത്തിന്റേത് എന്ന് തീർത്തും പറയാൻ സാധിക്കില്ലെങ്കിലും, അടുത്ത മലയാളി ബന്ധമുള്ള ചില താരങ്ങളും ബോളിവുഡിൽ നമുക്കുണ്ട് എന്ന് പറയാം. അത്തരമൊരു ചിത്രമാണിത്
അമ്മയുടെ അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന ആറ് വയസ്സുകാരിയാണ് ഈ ഫോട്ടോയിൽ കാണുന്ന താരം. കോട്ടയംകാരി മേരി ജോൺ ആണ് മുത്തശ്ശി. ഡോ. മനോഹർ കിഷൻ അഖൗരിയുടെയും ബീഹാർ നിയമസഭയിലെ മുൻ അംഗമായ മധു ജ്യോത്സ്ന അഖൂരിയുടെയും (മേരി ജോൺ) മൂത്ത മകളാണ് നടിയുടെ അമ്മ. കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്തെ കവളപ്പാറ കുടുംബത്തിലെ അംഗമായ മേരി ജോൺ ആണ് പിന്നീട് മധു ജ്യോത്സ്ന അഖൂരിയായി മാറിയത് (തുടർന്ന് വായിക്കുക)
ഫോട്ടോ പങ്കിട്ടുകൊണ്ടു താരം കുറിച്ച വാക്കുകൾ ഇതാ: 'ആറ് വയസ്സുള്ളപ്പോൾ എന്റെ നാനിയുടെ (മുത്തശ്ശി) ജന്മദിനം ആഘോഷിക്കുന്നു. എന്റെ അമ്മയും അച്ഛനും പഠനവും മെഡിക്കൽ ജോലിയുമായി തിരക്കിലായപ്പോൾ, മുത്തശ്ശിയാണ് എന്നെ വളർത്തിയത്. എന്റെ ജീവിതത്തിൽ അവർ പ്രധാന ഭാഗമായിരുന്നു. എന്റെ ജീവിതത്തിൽ ഇത്രയധികം ശക്തരായ മാതൃരൂപങ്ങൾ ഉണ്ടായത് ഭാഗ്യമായി ഞാൻ കരുതുന്നു. നിങ്ങളെല്ലാവരോടും ഞാൻ വളരെ നന്ദിയുള്ളവളാണ്. നാനിയെ എപ്പോഴും മിസ് ചെയ്യുന്നു'
പ്രിയങ്ക ചോപ്രയുടെ അടുത്ത പ്രോജക്റ്റ് 'സിറ്റഡൽ', ഇന്ത്യ, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഡക്ഷനുകളുള്ള ഒരു മൾട്ടി-സീരീസ് ആണ്. ഇതിൽ റിച്ചാർഡ് മാഡനും അഭിനയിക്കുന്നു. റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യും. നിക്ക് ജോനസിനൊപ്പം ആതിഥേയത്വം വഹിക്കുന്ന സംഗീത പ്രമേയത്തിലുള്ള ഡാൻസ് റിയാലിറ്റി ഷോയായ സംഗീത് പ്രോജക്റ്റ് പ്രഖ്യാപിച്ചതിന് ശേഷം ആമസോൺ പ്രൈം വീഡിയോയ്ക്കൊപ്പം പ്രിയങ്ക ചോപ്രയുടെ രണ്ടാമത്തെ പ്രോജക്റ്റാണ് 'സിറ്റഡൽ'