മെറ്റ് ഗാലയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം പ്രിയങ്ക ചോപ്ര ധരിച്ച ഗൗണിന്റെ പ്രത്യേകതകളാണ് ചർച്ചയായതെങ്കിൽ ഇപ്പോൾ താരം പ്രിയങ്കയുടെ നെക്ലേസാണ്.
2/ 8
ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്. തൈ ഹൈ സ്ലിറ്റ് ബ്ലാക്ക് ഗൗണിനൊപ്പം ഡയമണ്ട് നെക്ലേസും കമ്മലുമായിരുന്നു പ്രിയങ്കയുടെ ആഭരണം.
3/ 8
ഇനി നെക്ലേസിന്റെ വില കേട്ടാൽ ആരും അമ്പരന്നു പോകും. ബുൾഗരിയുടെ 11.6 കാരറ്റ് ഡയമണ്ട് നെക്ലേസാണ് താരം അണിഞ്ഞത്. ഏകദേശം 25 മില്യൺ ഡോളറാണത്രേ ഈ നെക്ലേസിന്റെ വില. അതായത് 204 കോടിയോളം രൂപ.
4/ 8
മറ്റൊരു പ്രത്യേകത, മെറ്റ് ഗാലയ്ക്കു ശേഷം പ്രിയങ്കയുടെ ഈ നെക്ലേസ് ലേലത്തിന് വെക്കാനാണ് തീരുമാനം എന്നതാണ്. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ എത്തിയത്.
5/ 8
അതേസമയം, പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ വെബ് സീരീസ് സിറ്റാഡെൽ ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ഒടിടിയിൽ സീരീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
6/ 8
പ്രിയങ്ക നായികയാകുന്ന ഹോളിവുഡ് റൊമാന്റിക് ചിത്രം ലൗവ് എഗെയ്ൻ ഈ മാസം റിലീസാകാനിരിക്കുകയാണ്. സാം ഹ്യൂഗനാണ് ചിത്രത്തിൽ പ്രിയങ്കയുടെ നായകനാകുന്നത്.
7/ 8
ബോളിവുഡിൽ വർഷങ്ങൾക്കു ശേഷം പ്രിയങ്ക ചോപ്ര തിരിച്ചെത്തുകയാണ് എന്ന വിശേഷവുമുണ്ട്.
8/ 8
ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലേ സരാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവ്. ആലിയ ഭട്ടും കത്രീന കൈഫുമാണ് ചിത്രത്തിൽ പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കുന്നത്.