കേരളത്തിൽ വേരുകളുള്ള ഇന്ത്യൻ സൂപ്പർ മോഡൽ പ്രിയങ്ക കരുണാകരൻ (Priyanka Karunakaran Supermodel) ദേശീയ, അന്തർദേശീയ മോഡലിംഗ് രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. നെറ്റ്ഫ്ലിക്സിലെ ഹീസ്റ്റ്-ഹൈജാക്ക് ത്രില്ലർ 'ചോർ നികൽ കെ ഭാഗ' എന്ന ചിത്രത്തിലാണ് അവർ ആദ്യമായി അഭിനയിച്ചത്. ഇതിലെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രിയങ്ക അടുത്തിടെ തുർക്കിയിൽ വെക്കേഷൻ കൊണ്ടാടിയതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു
'തുർക്കി ഒരു വലിയ രാജ്യമാണ്, അതിനാൽ വിവിധ ഭൂപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ 15 ദിവസമെടുത്തു. പുരാതന വാസ്തുവിദ്യ മുതൽ മറഞ്ഞിരിക്കുന്ന ഭൂഗർഭ വീടുകൾ വരെ, ഗുഹയിലെ ഹോട്ടലുകളിൽ താമസിക്കുന്നത് മുതൽ ഫെയറി ചിമ്മിനികൾ പര്യവേക്ഷണം ചെയ്യുന്നത് വരെ, ടർക്കിഷ് റിവിയേര മുതൽ ഈജിയൻ കടൽ അനുഭവിച്ചറിയുന്നത് വരെ, ഈ രാജ്യം എന്റെ മനസ്സിനെ സ്വാധീനിച്ചു'