അഭിനേതാക്കളായ ദമ്പതികൾ പൂജ ബാനർജിയും കുനാൽ വർമയും (Puja Banerjee and Kunal Verma) ചൊവ്വാഴ്ച ഗോവയിൽ വച്ച് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് വീണ്ടും വിവാഹിതരായി. വിവാഹത്തിന് ശേഷം സമാനമായ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. 2020 ൽ വിവാഹിതരായ ദമ്പതികൾക്ക് 2020 ഒക്ടോബർ മാസത്തിൽ ഒരു മകൻ പിറന്നിരുന്നു. അതിനു ശേഷമാണ് ഇവർ വീണ്ടും വിവാഹം ചെയ്തത്. ദമ്പതികൾ പിങ്ക് നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചിരുന്നു. വധു പിങ്ക് സാരി ധരിച്ചെങ്കിൽ, വരൻ തിരഞ്ഞെടുത്തത് പാസ്തൽ പിങ്ക് കുർത്തയാണ്. പൂജയുടെ തലയിൽ കുനാൽ ചുംബിക്കുന്നത് ചിത്രത്തിൽ കാണാം
ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കിട്ടുകൊണ്ട് പൂജ എഴുതി: 'പുതുതായി വിവാഹം കഴിച്ചു. കുനാൽ വർമ്മ പതിദേവ്.' ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കുനാൽ എഴുതിയത് ഇങ്ങനെ: 'ബാൻ ഗയി മേരി റാണി.' ടെലിവിഷൻ താരങ്ങളായ മൗനി റോയ്, കരൺവീർ ബോറ, ആദാ ഖാൻ തുടങ്ങി നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ നേർന്നു. എന്തിനാണ് ഇവർ രണ്ടാമതും വിവാഹം ചെയ്തത് എന്നതിന് ഒരു കാരണമുണ്ട് (തുടർന്ന് വായിക്കുക)