ആദ്യഭാര്യയായ പിലൂ വിദ്യാർത്ഥി (Piloo Vidyarthi) അഥവാ രജോഷി ബറുവയിൽ (Rajoshi Barua) നിന്നും 2021ൽ വിവാഹമോചനം നേടിയ ശേഷം നടൻ ആശിഷ് വിദ്യാർത്ഥി (Ashish Vidyarthi) പുനർവിവാഹം ചെയ്തിരുന്നു. ഗുവാഹത്തിയിലെ സംരംഭക രൂപാലി ബറുവയാണ് നടന്റെ വധു. ആദ്യ വിവാഹത്തിൽ നിന്നും അർഥ് എന്ന മകന്റെ പിതാവാണദ്ദേഹം. നടന്റെ വിവാഹം നടന്നത് മുതൽ ആദ്യഭാര്യ പിലൂവും വാർത്തകളിൽ ഇടം നേടി
തന്റെ ജീവിതത്തിലെ മികച്ച വർഷങ്ങളായിരുന്നു അത്. ആശിഷും അങ്ങനെയാകും പറയുക. 'അദ്ദേഹം ഒരു മികച്ച പങ്കാളിയാണ്. വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ഒരുപാട് പൊതു താൽപ്പര്യങ്ങൾ ഉണ്ടായിരുന്നു. ആളുകൾക്ക് വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കണം. ഞങ്ങൾ ഒരിക്കലും ഏറ്റുമുട്ടിയിട്ടില്ല. കാരണം ഉള്ളിന്റെയുള്ളിൽ ഞങ്ങൾ തികച്ചും സമാനരാണ് എന്നതാണ്. ഇപ്പോഴും അങ്ങനെ തന്നെ. ഞങ്ങൾക്ക് ഒരു മകനുണ്ട്
അദ്ദേഹത്തിനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. വിവാഹ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യണം എന്ന് കേട്ടിട്ടുണ്ട്. നാമെല്ലാവരും അങ്ങനെ ചെയ്യുന്നു. പക്ഷേ, അടഞ്ഞ വാതിലുകൾക്ക് പിന്നിൽ സംഭവിക്കുന്ന കാര്യം പലർക്കും അറിയില്ല. ഒരാൾ മാനസികമായും ഭൗതികമായും എത്രമാത്രം വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് നിങ്ങൾക്കറിയില്ല. കുറഞ്ഞപക്ഷം എനിക്കങ്ങനെ ജീവിക്കാൻ കഴിയില്ല
ആളുകൾ ഊഹിക്കുന്നതുപോലെ പീഡനമോ ബുദ്ധിമുട്ടോ മറ്റോ ഉണ്ടായിട്ടില്ല. ഞങ്ങൾ രണ്ട് വ്യത്യസ്ത വ്യക്തികളാണ്. രണ്ട് വർഷമായി ഞങ്ങൾ ഞങ്ങളുടെ വേറിട്ട വഴികളിലൂടെ പോകാൻ ശ്രമിച്ചു. ഇപ്പോൾ അദ്ദേഹം തന്റെ കരിയറിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. എന്റെ സ്വകാര്യ ജീവിതത്തിൽ, എനിക്ക് ഇപ്പോൾ വ്യത്യസ്ത ആവശ്യങ്ങളുണ്ട്. മിസ്സിസ് വിദ്യാർത്ഥിയുടെ ലക്ഷ്യം നിർവഹിക്കാൻ എനിക്ക് കഴിയില്ല
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഞങ്ങൾ ഒരുമിച്ച് വിവാഹമോചന ഹർജി സമർപ്പിച്ചു. ആരും ആരെയും ഒന്നിനും പ്രേരിപ്പിച്ചില്ല. തികച്ചും പരസ്പര ധാരണയോടെ ചെയ്തതാണ്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാർത്ഥിയുടെ ഭാര്യയായും ഞാൻ എന്റെ ജീവിതത്തിൽ വളരെക്കാലം ചെലവഴിച്ചു. ഇപ്പോൾ എന്റെ വഴിയിൽ ഒറ്റയ്ക്ക് നടക്കാൻ ഞാൻ ആഗ്രഹിക്കുന്ന സമയം വന്നിരിക്കുന്നു. എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റി വേണം. അദ്ദേഹം വേറൊരു ഭാവിയാണ് കാണുന്നതെന്ന് എനിക്ക് മനസ്സിലായി," പിലൂ വ്യക്തമാക്കി