ബോളിവുഡ് നടിയും നർത്തകിയുമായ രാഖി സാവന്ത് (Rakhi Sawant) ടിവിയിലും ചലച്ചിത്രമേഖലയിലും ആരാധകവൃന്ദമുള്ള വ്യക്തിയാണ്. അടുത്തിടെ ഭർത്താവ് റിതേഷിനൊപ്പം ഇവർ ബിഗ് ബോസ് 15ൽ പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസൺ 15 അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോൾ, താനും റിതേഷും ഇപ്പോൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് രാഖി വെളിപ്പെടുത്തുന്നു
[caption id="attachment_488937" align="alignnone" width="1600"] അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബിഗ് ബോസിലെ തന്റെ അനുഭവത്തെക്കുറിച്ച് രാഖി സാവന്ത് പറഞ്ഞു, താനും റിതേഷും ഇപ്പോൾ ഒരുമിച്ചില്ലെന്നും ചില നിയമപരമായ നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു (തുടർന്ന് വായിക്കുക)
ബിഗ് ബോസ് 15ന്റെ ഫൈനലിൽ എത്താൻ താൻ അർഹയാണെന്നും രശ്മി ദേശായി, നിഷാന്ത് ഭട്ട്, ഷമിതാ ഷെട്ടി എന്നിവർ തന്നെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തില്ലെന്നും അവർ പറഞ്ഞു. തേജസ്വിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച രാഖി, താൻ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും കരൺ കുന്ദ്രയ്ക്കും പ്രതീക് സെഹജ്പാലിനുമെതിരെ വിരോധമില്ലെന്നും പറഞ്ഞു