എന്നും വിവാദങ്ങളിൽ ആറാടുന്ന താരമാണ് ബോളിവുഡ് നടിയും നർത്തകിയുമായ രാഖി സാവന്ത് (Rakhi Sawant). രാഖിയുടെ വിവാഹം, പ്രണയം എല്ലാം തന്നെ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബിസിനെസ്സ്കാരനുമായി വിവാഹം ചെയ്തു എന്ന് മുൻപൊരിക്കൽ പ്രഖ്യാപിച്ച രാഖി, ഒരിക്കലും ഭർത്താവിന്റെ മുഖം കാണിച്ചിട്ടില്ല. ടി.വി. ഷോയിലെത്തിയ ശേഷം അദ്ദേഹവുമായി ബന്ധം പിരിഞ്ഞു എന്നും രാഖി പറയുകയുണ്ടായി
വീണ്ടും വിവാഹിതയായി എന്ന് രാഖി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. കാമുകനായിരുന്ന ആദിൽ ഖാനാണ് രാഖിയുടെ ഭർത്താവെന്നും, വിവാഹം 2022 മെയ് മാസത്തിൽ നടന്നിരുന്നു എന്നും രാഖി വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പോസ്റ്റ് ചെയ്തുകൊണ്ട് അറിയിച്ചു. എന്നാൽ ആദിലിനെ വിവാഹം ചെയ്യാൻ രാഖി മതം മാറിയോ എന്നാണ് മറ്റൊരു ചർച്ച (തുടർന്ന് വായിക്കുക)