വിവാഹം കഴിഞ്ഞത് മുതൽ നടി രാഖി സാവന്തും (RakhiSawant) ഭർത്താവ് ആദിൽ ഖാൻ ദുറാനിയും (Adil Khan Durrani) വാർത്തകളിൽ സ്ഥിരമായി ഇടം നേടുകയാണ്. വളരെ പെട്ടെന്നാണ് മാസങ്ങൾക്കു മുൻപ് തന്റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെത്തന്നെ ആദിൽ തന്നെ ഉപേക്ഷിച്ചു പോയി എന്നും രാഖി പറഞ്ഞു. എന്നാൽ പ്രശ്നങ്ങൾ മാറി ജീവിതത്തിൽ ഒന്നിച്ചു എന്നും പറഞ്ഞുകൊണ്ട് ഇതേ ദമ്പതികൾ തന്നെ ക്യാമറയ്ക്കു മുന്നിലെത്തി
രാഖി സാവന്തിനെ സംബന്ധിച്ച്, ഏതൊരു വിഷയവും സ്ഥിരമായി നിലനിൽക്കില്ല എന്നതുകൊണ്ട് ഒന്നിച്ച വിശേഷത്തിനു തൊട്ടുപിന്നാലെതന്നെ ഭർത്താവിന് മേൽ ചില ഗുരുതര ആരോപണങ്ങൾ നടി നിരത്തിയിരുന്നു. രണ്ടുപേർ പരസ്പരം ഒട്ടേറെ കുറ്റങ്ങൾ ആരോപിച്ചു. എന്നാലിപ്പോൾ തന്റെ മതമാണ് ആദിലിന്റെ വീട്ടിലെ പ്രശ്നമെന്ന് രാഖി (തുടർന്ന് വായിക്കുക)
ഒരു വർഷം മുമ്പ് മൈസൂരിൽ വെച്ച് ആദിലിനെ കണ്ടുമുട്ടിയെന്നും എട്ട് മാസം മുൻപ് വിവാഹിതരായെന്നും രാഖി. താൻ ഇസ്ലാം മതം സ്വീകരിച്ചെന്നും നിക്കാഹ് ചെയ്തുവെന്നും നടി അവകാശപ്പെട്ടു. “ഞങ്ങളുടെ വിവാഹം മുംബൈയിൽ രജിസ്റ്റർ ചെയ്തു. ഞങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകുമെന്നും ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം എനിക്ക് വാക്ക് നൽകിയിരുന്നു," രാഖി കൂട്ടിച്ചേർത്തു