നടി രാഖി സാവന്തും (Rakhi Sawant) ഭർത്താവ് ആദിൽ ഖാൻ ദുറാനിയും (Adil Khan Durrani) വിവാഹമോചിതരാവുന്നു. ഭർത്താവും താനും ഒരിക്കലും വിവാഹമോചനം ചെയ്യില്ല എന്ന് പറഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് രാഖി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ആരുടേയും പേരെടുത്തു പരമാർശം നടത്തിയില്ലെങ്കിലും, ആദിൽ അയാൾക്കിഷ്ടമുള്ള ആരെ വേണമെങ്കിലും വിവാഹം ചെയ്യട്ടെ എന്ന് രാഖി
ഒരു വെബ് സീരീസ് ചിത്രീകരണത്തിനായി താൻ ഉടൻ ലഖ്നൗവിലേക്ക് പോകുമെന്നും, തനിക്കും ടീമിനും സബ്സിഡി നൽകാനും സുരക്ഷ നൽകാനും ഉത്തർപ്രദേശിലെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായും രാഖി മാധ്യമങ്ങളോട് പറഞ്ഞു. വെബ് സീരീസിൽ അഭിനയിക്കുന്ന രവി കിഷനുമായി തന്റെ ആവശ്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു