ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയും. ഷൂട്ടിങ് തിരക്കിന് ഇടയിലും ഉപാസനയ്ക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നുണ്ട് രാം ചരൺ.
2/ 5
അടുത്തിടെയാണ് ഇവർ മാലിദ്വീപിൽ അവധി ആഘോഷിച്ച് തിരിച്ചെത്തിയത്. ആദ്യത്തെ കൺമണി വരുന്നതിന്റെ സന്തോഷത്തിൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ രാം ചരൺ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വാർത്തകൾ.
3/ 5
നിലവിൽ ഗെയിം ചെയ്ഞ്ചർ എന്ന സിനിമയുടെ ക്ലൈമാക്സാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്.
4/ 5
അടുത്ത ആഴ്ചയ്ക്കുള്ള ഷൂട്ടിങ് ആരംഭിച്ച് മെയ് ആദ്യം ചിത്രീകരണം പൂർത്തിയാക്കാനാണ് രാം ചരണിന്റെ പദ്ധതി. \
5/ 5
അടുത്ത ചിത്രമാണ് ബുച്ചി ബാബു സനയുടെ ഷൂട്ടിങ് സെപ്റ്റംബറിലായിരിക്കും ആരംഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിനു ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നത്.