1990കളുടെ അവസാനത്തിലും 2000ങ്ങളിലും ബോളിവുഡിൽ തിളങ്ങിയ താരസുന്ദരിയാണ് റാണി മുഖർജി (Rani Mukherji). 2014 ൽ ആദിത്യ ചോപ്രയുടെ ഭാര്യ ആയതിനു പിന്നാലെ സിനിമയിൽ റാണി സജീവമല്ലാതായി. ആദിറയാണ് ദമ്പതികളുടെ ഏക മകൾ. മർദാനി 2, ബണ്ടി ഓർ ബബ്ലി സിനിമകളിലൂടെ റാണി ശക്തമായി തിരികെവരിയും ചെയ്തു. റാണിയുടെ ഒരു വലിയ വെളിപ്പെടുത്തൽ ഇപ്പോൾ ചർച്ചയാവുകയാണ്
ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രാം മുഖർജിയുടെയും ഭാര്യ കൃഷ്ണ മുഖർജിയുടെയും മകളാണ് റാണി മുഖർജി. അവർക്ക് രാജാ മുഖർജി എന്ന മൂത്ത സഹോദരനുമുണ്ട്. കാജോളിന്റെയും അയാൻ മുഖർജിയുടെയും ബന്ധുവാണ് റാണി. നടൻ ദേബശ്രീ റോയിയുടെ അനന്തരവൾ കൂടിയാണ്. എന്നാൽ പ്രസവിച്ച ശേഷം ആശുപത്രിയിൽ വച്ച് അമ്മയ്ക്ക് മറ്റൊരു പെൺകുഞ്ഞിനെ ലഭിച്ചു എന്നാണ് റാണി വെളിപ്പെടുത്തിയത് (തുടർന്ന് വായിക്കുക)
ജനിച്ചതിന് ശേഷം ആശുപത്രിയിൽ വെച്ച് ഒരു പഞ്ചാബി കുടുംബത്തിലെ കുഞ്ഞ് അമ്മയുടെ കൈകളിൽ എത്തുകയായിരുന്നു. തനിക്ക് ലഭിച്ച കുഞ്ഞ് മറ്റാരുടേതോ ആണെന്ന് അമ്മ കൃഷ്ണ മുഖർജി തിരിച്ചറിഞ്ഞതായി ഒരു പഴയ അഭിമുഖത്തിൽ റാണി പറഞ്ഞിരുന്നു. അമ്മ ആശുപത്രി പരിസരത്ത് തിരച്ചിൽ തുടങ്ങിയതും പഞ്ചാബി കുടുംബത്തോടൊപ്പം തന്നെ കണ്ടെത്തിയെന്ന് റാണി പറഞ്ഞു
എബിപി ന്യൂസിന് നൽകിയ ഒരു പഴയ അഭിമുഖത്തിൽ, റാണി പറഞ്ഞതിങ്ങനെ: "ജനിച്ച ശേഷം ഞാൻ ഒരു പഞ്ചാബി ദമ്പതികളുടെ മുറിയിൽ കുടുങ്ങി. എന്റെ അമ്മ പോയി എന്നെ അവിടെ നിന്ന് കൊണ്ടുവരികയായിരുന്നു. യഥാർത്ഥത്തിൽ, ഇത് രസകരമായ ഒരു കഥയാണ്. അമ്മ മറ്റേ കുഞ്ഞിനെ കണ്ടു, ഇത് എന്റെ കുഞ്ഞല്ല, അവൾക്ക് തവിട്ട് കണ്ണുകളില്ല, എന്റെ മകൾക്ക് ബ്രൗൺ കണ്ണുകളുണ്ട്, പോയി എന്റെ കുട്ടിയെ അന്വേഷിക്കൂ, എന്ന് പറഞ്ഞു"
'എന്റെ അമ്മ തിരച്ചിൽ തുടങ്ങിയപ്പോൾ, എട്ടാം തവണയും ഒരു മകളുണ്ടായ ഒരു പഞ്ചാബി കുടുംബം ഉണ്ടായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നു. 'നീ യഥാർത്ഥത്തിൽ ഒരു പഞ്ചാബിയാണ്, ഞങ്ങളുടെ കുടുംബത്തിൽ നീ മാറിവന്നതാണ്' എന്ന് പറഞ്ഞ് എന്നെ ഇപ്പോഴും എല്ലാവരും കളിയാക്കുമായിരുന്നു." അവർ കൂട്ടിച്ചേർത്തു. തന്റെ കുടുംബത്തിൽ പഞ്ചാബി സ്വാധീനമുണ്ടെന്നും റാണി പറഞ്ഞു
ട്രിബ്യൂൺ ഇന്ത്യയുമായുള്ള മറ്റൊരു അഭിമുഖത്തിൽ, “ഞാൻ ഒരു പഞ്ചാബിയെ വിവാഹം കഴിച്ചേക്കാം” എന്നും അവർ പറഞ്ഞിരുന്നു. റാണി 2014 ഏപ്രിലിൽ പഞ്ചാബിയായ ചലച്ചിത്ര സംവിധായകൻ ആദിത്യ ചോപ്രയുമായി വിവാഹിതയായി. ഇറ്റലിയിൽ ഒരു സ്വകാര്യ ചടങ്ങിലാണ് അവർ വിവാഹിതരായത്. അടുത്ത വർഷം റാണി അവരുടെ മകളായ ആദിറയ്ക്ക് ജന്മം നൽകി
'ബണ്ടി ഓർ ബബ്ലി 2' എന്ന ചിത്രത്തിലാണ് സെയ്ഫ് അലി ഖാനൊപ്പം റാണി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം ഒരു ദശാബ്ദത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ച സിനിമയാണ്. വരുൺ വി. ശർമ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സിദ്ധാന്ത് ചതുർവേദിയും ശർവാരി വാഗും ജോഡികളായി അഭിനയിച്ചു. സംവിധായിക ആഷിമ ചിബ്ബറിന്റെ മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്. മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനിയുടെ എമ്മെ എന്റർടെയ്ൻമെന്റും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്