കുറച്ചു ദിവസങ്ങൾക്കു മുൻപ്, വീട്ടിലെ വളർത്തുനായ്ക്കളുടെ വഴക്കു തീർപ്പാക്കാൻ പോയ തന്റെ അമ്മയുടെ കൈ മുഴുവൻ കുട്ടിക്കുറമ്പന്മാർ മാന്തി മുറിച്ച വിവരം രഞ്ജിനി ഹരിദാസ് (Ranjini Haridas) പോസ്റ്റ് ചെയ്തിരുന്നു. ഒരു മൃഗസ്നേഹിയായ രഞ്ജിനി വീട്ടിൽ ഒട്ടേറെ വളർത്തുനായ്ക്കളെ ഓമനിച്ചു വളർത്തുന്നുണ്ട്. അതിനു ശേഷം ഇപ്പോൾ തന്റെ മറ്റൊരു അവസ്ഥ വിവരിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ വരികയാണ് രഞ്ജിനി