കേട്ട വാർത്തകൾ സത്യമായിരുന്നോ? സിനിമയിലെ പ്രണയ ജോഡികൾ യഥാർത്ഥത്തിൽ പ്രണയത്തിലാണോ? പറയുന്നത് തെന്നിന്ത്യയിൽ മാത്രമല്ല ഹോളിവുഡിൽ വരെ ആരാധകരുള്ള രണ്ട് താരങ്ങളെ കുറിച്ചാണ്. വിജയ് ദേവരകൊണ്ടയും (Vijay Deverakonda) രശ്മിക മന്ദാനയും(Rashmika Mandanna). (Image: Instagram)
2/ 8
ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം ഗീതാ ഗോവിന്ദം പുറത്തിറങ്ങിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ ഡിയർ കോമ്രേഡിലും താരങ്ങൾ ഒന്നിച്ചെത്തി. (image: Instagram)
3/ 8
ആരാധകരുടെ ഇഷ്ട പ്രണയ ജോഡികളാണ് വിജയും രശ്മിക മന്ദാനയും. പ്രണയത്തിലാണെന്ന വാർത്തകളോട് ഇതുവരെ അനുകൂലമായി ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. നല്ല സുഹൃത്തുക്കളാണെന്നാണ് ഇരുവരും പറയുന്നത്.
4/ 8
എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിജയും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നതാണ്. ഈ വർഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. (image: Instagram)
5/ 8
പുരി ജഗന്നാഥിന്റെ ലൈഗർ എന്ന സിനിമയുടെ ചിത്രീകരണവുമായി തിരക്കിലാണ് വിജയ് ഇപ്പോൾ. അനന്യ പാണ്ഡേ നായികയാകുന്ന ചിത്രം വിജയിയുടെ ആദ്യ ബോളിവുഡ് ചിത്രവുമാണ്. രശ്മികയും ബോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. (Image: Instagram)
6/ 8
അടുത്തിടെ രശ്മിക മുംബൈയിൽ അപാർട്മെന്റ് വാങ്ങിയിരുന്നു. മുംബൈയിൽ പല വേദികളിലും ഇരുവരും ഒന്നിച്ച് എത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് താരങ്ങൾ പ്രണയത്തിലാണെന്ന വാർത്തകൾ കൂടുതൽ ശക്തമായത്. (image: Instagram)
7/ 8
ഇത്തവണത്തെ പുതുവർഷവും രശ്മിക ആഘോഷിച്ചത് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഗോവയിലായിരുന്നു. മാത്രമല്ല, വിജയിയുടെ അമ്മ മാധവിയുമായും രശ്മികയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. (image: Instagram)
8/ 8
പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ വിജയും രശ്മികയും തുറന്നു പറഞ്ഞില്ലെങ്കിലും താരവിവാഹം ഉടൻ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. (image: Instagram)