നടി രശ്മിക മന്ദാനയ്ക്ക് (Rashmika Mandanna) ഇന്ന് ജന്മദിനം. രാജ്യമെമ്പാടും ആരാധകരുള്ള രശ്മിക മന്ദന തന്റെ പ്രണയ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഒരുപാട് നേരിട്ടിട്ടുണ്ട്. രക്ഷിത് ഷെട്ടിയുമായുള്ള വിവാഹനിശ്ചയം പിൻവലിച്ചതിന് ശേഷം, അവർ വിജയ് ദേവരകൊണ്ടയുമായി ബന്ധത്തിലാണെന്ന് വാർത്തകളുണ്ടായി. എന്നാൽ അടുത്തിടെ നടി മറ്റൊരു നടനുമായി അടുപ്പത്തിലായി എന്ന് റിപോർട്ടുകൾ പുറത്തുവരികയാണ്
2016-ൽ തന്റെ ആദ്യ ചിത്രമായ കിറുക്ക് പാർട്ടിയുടെ സെറ്റിൽ വച്ചാണ് രശ്മിക രക്ഷിത്തിനെ കണ്ടുമുട്ടിയത്. താമസിയാതെ അവർ തമ്മിൽ പ്രണയത്തിലായി. രക്ഷിത് തന്റെ പിതാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യുകയും 'കുടുംബത്തിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പ് നൽകുകയും ചെയ്തതായിരുന്നു അവരുടെ ബന്ധം സ്ഥിരീകരിക്കാൻ കാരണം (തുടർന്ന് വായിക്കുക)
രശ്മികയുടെയും വിജയ്യുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കാട്ടുതീ പോലെ പടർന്നു. വിജയ്യുടെ കുടുംബ ചടങ്ങുകളിൽ രശ്മികയെ കാണുകയും, അവരുടെ രഹസ്യ അവധിക്കാലത്തെ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് രശ്മിക പ്രതികരിച്ചത്. അതേസമയം, ഇവർ വേർപിരിഞ്ഞു എന്നും റിപോർട്ടുകൾ ഉണ്ടായി