ഒറ്റ ഒരു സിനിമ കൊണ്ട് പാൻ ഇന്ത്യൻ താരമൂല്യം ലഭിച്ച നടിയാണ് രശ്മിക മന്ദാന (Rashmika Mandanna). അല്ലു അർജുൻ (Allu Arjun) നായകനായ പുഷ്പയുടെ ആദ്യഭാഗത്തിലെ വേഷത്തിനാണ് രശ്മിക രാജ്യമെമ്പാടും ശ്രദ്ധ നേടിയത്. ഇതിൽ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. ഇതിനു പിന്നാലെ ബോളിവുഡ് ഓഫറുകൾ ഉൾപ്പെടെ ലഭിക്കുകയുമുണ്ടായി. അതുപോലെ തന്നെ പ്രതിഫലത്തിന്റെ വിഷയത്തിലും രശ്മിക തന്റെ മൂല്യം ഉയർത്തിക്കഴിഞ്ഞു