തുടരെ തുടരെയുള്ള സിനിമകളുടെ തിരക്കുകളും ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഒരുക്കങ്ങളും എല്ലാമായി തിരക്കിലാണ് നടി രശ്മിക മന്ദാന (Rashmika Mandanna). എങ്കിലും കളിക്കൂട്ടുകാരിയുടെ വിവാഹം എങ്ങനെ മിസ്സ് ചെയ്യും.
2/ 8
നടി രശ്മിക മന്ദാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണിത്. ചിത്രങ്ങൾക്കൊപ്പം കൂട്ടുകാരിയുടെ വിവാഹത്തിന് എത്താനുള്ള തന്റെ പ്രയാസങ്ങളും രശ്മിക പറയുന്നുണ്ട്.
3/ 8
ചിത്രങ്ങളിൽ കൂർഗി സ്റ്റൈലിൽ സാരിയുടുത്താണ് രശ്മികയും കൂട്ടുകാരികളുമുള്ളത്. എല്ലാവരും കൂർഗിൽ ഒന്നിച്ച് കളിച്ചു വളർന്നവർ. കൂട്ടുകാരിയുടെ വിവാഹത്തിനായി പുലർച്ചെ നാല് മണിക്കുള്ള ഫ്ലൈറ്റിനായിരുന്നു പോകേണ്ടിയിരുന്നത്.
4/ 8
പക്ഷേ സമയത്തിന് എത്താൻ കഴിഞ്ഞില്ല. പിന്നീട് മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും കൃത്യസമയത്തു തന്നെ വിവാഹത്തിന് എത്താനായെന്ന് രശ്മിക ഇൻസ്റ്റയിൽ കുറിച്ചു.
5/ 8
മസ്റ്റർഡ് യെല്ലോ നിറത്തിലുള്ള ബനാറസി സിൽക് സാരിയാണ് രശ്മിക വിവാഹത്തിന് അണിഞ്ഞത്. പരമ്പരാഗത കൂർഗ് രീതിയിലാണ് താരം സാരി ഉടുത്തത്.
6/ 8
അൽപം കഷ്ടപ്പെട്ടാണെങ്കിലും വിവാഹത്തിന് സമയത്തിന് എത്തി. പക്ഷേ വധുവിനൊപ്പമുള്ള ചിത്രം മാത്രം തനിക്ക് ലഭിച്ചില്ലെന്ന് താരം പറയുന്നു. ചിത്രത്തിൽ കാണുന്ന പെൺകുട്ടികൾക്കൊപ്പമാണ് താൻ വളർന്നതെന്ന് താരം പറയുന്നു.
7/ 8
പതിനേഴ് വർഷമായി ഇവരെ തനിക്ക് അറിയാം. ഇപ്പോഴും ഒന്നും മാറിയിട്ടില്ല. തന്റെ സന്തോഷത്തിന്റെ കാരണവും ഈ കൂട്ടുകാരികളാണെന്ന് രശ്മിക പറയുന്നു.
8/ 8
ആരാധകരോടായി മറ്റൊരു കാര്യം കൂടി പറഞ്ഞാണ് രശ്മിക കുറിപ്പ് അവസാനിപ്പിക്കുന്നത്. നിങ്ങളെല്ലാവരും അറിയുന്നതിന് മുമ്പുള്ള രശ്മിക ഇങ്ങനെയായിരുന്നു. ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ലെന്നും നടി.