തന്റെ ഏറ്റവും പുതിയ റിലീസുകളുടെ വിജയത്തിൽ ആറാടുകയാണ് രശ്മിക മന്ദാന (Rashmika Mandanna). താരത്തിന്റെ 'പുഷ്പ: ദ റൈസ്' (Pushpa: The Rise) എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. അടുത്തതായി സീതാ രാമത്തിൽ അവർ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ബോളിവുഡിലേക്കും രശ്മിക ചുവടുവെക്കുന്നു. ഇതിനകം രണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു
സിനിമകളെക്കുറിച്ചുള്ള ചർച്ചകൾക്കായി മുംബൈയിൽ പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകൾക്ക് പുറത്ത് രശ്മികയെ പതിവായി കാണപ്പെടുന്നു. അടുത്തിടെ, സിദ്ധാർത്ഥ് റോയ് കപൂറിന്റെ റോയ് കപൂർ ഫിലിംസിന്റെ ഓഫീസിന് പുറത്ത് രശ്മിക മന്ദാനയെ കണ്ടിരുന്നു. ലളിതവും എന്നാൽ ട്രെൻഡിയുമായ വസ്ത്രമാണ് നടി ധരിച്ചിരുന്നത് (തുടർന്ന് വായിക്കുക)