News18 Malayalam | September 23, 2020, 10:53 PM IST
1/ 10
അസത്യ പ്രചാരണവുമായി പാര്‍ട്ടിയെ വേട്ടയാടുന്നത് തെറ്റാണെന്ന് ബോധ്യമായതിനാലാണ് ബിജെപി മാര്‍ച്ചിനു നേരെ പ്രതിഷേധിച്ചതെന്ന് ഒറ്റയാള്‍ പ്രതിഷേധം നടത്തി സമൂഹമാധ്യമങ്ങളില്‍ തരംഗമായ സി.പി.എം പ്രവര്ത്തകന് രതീഷ്.
2/ 10
സമരതീഷ്ണമായ ഒരു ഭൂതകാലമുണ്ടെങ്കിലും നഗരത്തില്‍ കൂലിപ്പണിയെടുത്ത് ജീവിയ്ക്കുന്ന രതീഷിന് സ്വന്തമായി മൊബൈല്‍ ഫോണില്ല. അതുകൊണ്ടുതന്നെ ബി.ജി.പി മാര്‍ച്ചിനെതിരായ പ്രതിഷേധത്തിനുനേരം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളും ട്രോളുകളുമൊന്നും രതീഷ് അറിഞ്ഞിരുന്നില്ല.
3/ 10
സുഹൃത്തും പഴയ എസ്.എഫ്.ഐ നേതാവുമായ സനല്‍ കുമാറിനെ കാണാന്‍ രതീഷ് കഴിഞ്ഞ ദിവസം നഗരത്തിലെത്തി. സംസാരത്തിനും കുശലപ്രശ്നങ്ങള്ക്കുമിടയിലാണ് കഴിഞ്ഞ ദിവസം ബി.ജെ.പി മാര്‍ച്ചിനെതിരെ താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയത് രതീഷ് സുഹൃത്തിനെ അറിയിച്ചത്.
4/ 10
ഫേസ് ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി ഒറ്റയാള്‍ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെങ്കില്‍ അവ്യക്ത രൂപത്തില്‍ നിന്ന് സനലിന് സുഹൃത്തിനെ തിരിച്ചറിയാനായില്ല.
5/ 10
തുടര്‍ന്നാണ് മൂന്നു നാള് നീണ്ട തെരച്ചിലിനൊടുവില്‍ ഒറ്റയാള്‍ പ്രക്ഷോഭകന് രതീഷാണെന്ന് പുറംലോകമറിഞ്ഞത്. ബി.ജെ.പി പ്രതിഷേധത്തിനെതിരെ ചെങ്കൊടിയേന്തി നടത്തിയ ഒറ്റയാള്‍ പോരാട്ടം എംഎല്.എ സ്വരാജ് അടക്കം നിരവധി പേര് ഫേസ് ബുക്കില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്തിരുന്നു.
6/ 10
സി.പി.എം പ്രവര്‍ത്തകരുടെ ടൈംലൈനുകള്‍ നിറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് സിപിഎം പാര്‍ട്ടി ഓഫീസിലെത്തിയതായിരുന്നു. മടങ്ങും വഴി പ്രതിഷേധമാര്‍ച്ച് കണ്ടു. മുന്‍പിന്‍ നോട്ടമില്ലാത്ത പഴയ എസ്.എഫ്.ഐക്കാരന് ഉണര്‍ന്നു, രതീഷ് പറയുന്നു.
7/ 10
അസത്യ പ്രചാരണത്തിന്റെ പേരില്‍ പ്രതിപക്ഷം വേട്ടയാടുകയാണ്. പഠിയ്ക്കുന്ന കാലത്തും അനീതി കണ്ടാല്‍ എതിര്‍ക്കാനാണ് പാര്‍ട്ടി പഠിപ്പിച്ചത്. കടുത്ത ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും നിലപാടുകളില്‍ ഒരിഞ്ചുപോലും അയവില്ല.
എവിടെയെത്തിയാലും ഒപ്പം സെല്‍ഫിയെടുക്കാന്‍ സഖാക്കളുടെ തിരക്ക്. സെന്റ് ആല്‍ബര്‍ട്ട് കോളേജിലെ അവസാന പ്രീഡിഗ്രി ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന രതീഷ് അന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയാംഗമായിരുന്നു.
10/ 10
രതീഷിനെ തെരഞ്ഞുള്ള വിളികള്‍ ഏറിയതോടെ സനല്തന്നെ സുഹൃത്തിന് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിക്കഴിഞ്ഞു. ഫോണിലും ഫേസ്ബുക്കിലും ഉടന്‍ ഇനി രതീഷിനെ കാണാം.