കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടി കീർത്തി സുരേഷിന്റെ (Keerthy Suresh) വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയ കിംവദന്തികളിലൊന്നനുസരിച്ച്, ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ താരം വീട്ടുകാർ ആലോചിച്ചുറപ്പിച്ച, തമിഴ്നാട്ടിൽ നിന്നുള്ള വ്യവസായിയായ രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യും എന്നാണ് വാർത്ത
കഴിഞ്ഞ വർഷം കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ച് സമാനമായ ഒരു കിംവദന്തി വാർത്തകളിൽ ഇടംനേടി. തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനൊപ്പം 29 കാരിയായ നടി വിവാഹിതയാകുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. അനിരുധുമായുള്ള വിവാഹത്തെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും കീർത്തി തള്ളിക്കളഞ്ഞിരുന്നു (തുടർന്ന് വായിക്കുക)
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ വിവാഹത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും അവർ തള്ളിക്കളഞ്ഞിരുന്നു, “എന്റെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ വളരെ രസകരമായി തോന്നുന്നു. ഇതെല്ലം എവിടെ നിന്നാണ് വരുന്നത് എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഞാൻ എപ്പോഴെങ്കിലും വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ, അതിനെക്കുറിച്ച് ലോകത്തോട് പറയുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും...