കഴിഞ്ഞ വർഷമാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റൺബീർ കപൂറും വിവാഹിതരായത്. മുംബൈയിലെ വസതിയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വെറും നാൽപ്പത് പേരെ മാത്രമായിരുന്നു വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്.
2/ 6
ബോളിവുഡിലെ ഏറ്റവും വലിയ സെലിബ്രിറ്റി വിവാഹമായിട്ടും വളരെ കുറച്ചു മാത്രം അതിഥികൾ പങ്കെടുത്തത് അന്നു തന്നെ ചർച്ചയായിരുന്നു. ഇപ്പോൾ അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ആലിയ.
3/ 6
കുറച്ചു പേരെ മാത്രം വിവാഹത്തിനു ക്ഷണിക്കാനുള്ള തീരുമാനം ബോധപൂർവം എടുത്തതാണെന്നാണ് താരം വ്യക്തമാക്കിയത്. ഹാർപർ ബസാറിന് നൽകിയ അഭിമുഖത്തിലാണ് ആലിയ വിവാഹത്തെ കുറിച്ച് സംസാരിച്ചത്.
4/ 6
ഒരുപാട് ആളുകളുള്ള പാർട്ടികളിൽ പങ്കെടുക്കാൻ പ്രയാസമുള്ളയാളാണ് താനെന്ന് ആലിയ പറയുന്നു. മാത്രമല്ല, എല്ലാവരോടും ഒരുപോലെ സംസാരിക്കാനും ആവില്ല. വെറുതേ കുശലാന്വേഷണം ചോദിക്കുന്ന സ്വഭാവം തനിക്കില്ലെന്നും ആലിയ പറയുന്നു.
5/ 6
അതുകൊണ്ടു തന്നെ സ്വന്തം വിവാഹത്തിന് ഒരുപാട് ആളുകൾ വേണ്ടെന്ന് തീരുമാനിച്ചത്. വളരെ അടുപ്പമുള്ളവരോട് മാത്രം തുറന്നു സംസാരിക്കുന്നയാളാണ് താനെന്നും ആലിയ പറയുന്നു.
6/ 6
അഞ്ച് വർഷത്തെ പ്രണയ കാലത്തിനു ശേഷമായിരുന്നു ആലിയയും റൺബീറും വിവാഹിതരായത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് നവംബറിൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു.