ബിഗ് ബോസിന്റ അവസാന ദിനത്തിൽ റുബീന ദിലൈക്ക് ധരിച്ചിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള തിളക്കമാർന്ന ഗൗൺ വളരെ മനോഹരമായിരുന്നു. ഈ ഗൗൺ ഉൾപ്പെടെയാണ് വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. “മർജനേയ” എന്ന മ്യൂസിക് വീഡിയോയിൽ റുബീന ധരിച്ചിരുന്ന വസ്ത്രവും LGBTQ കമ്മ്യൂണിറ്റിക്ക് നൽകുന്ന സംഭാവനയുടെ ഭാഗമായി വിൽക്കും.
എൽജിബിടിക്യുഐ + (LGBTQIA +) കമ്മ്യൂണിറ്റിയെ അനുസ്മരിപ്പിക്കാൻ ഞങ്ങൾക്ക് ഒരു പ്രത്യേക മാസം ആവശ്യമില്ലാത്ത ഒരു ഘട്ടത്തിലെത്തുന്നതുവരെ, ഈ ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്നും റുബീന പറഞ്ഞു. നിലവിൽ ജൂൺ മാസം എൽജിബിടിക്യുഐ + (LGBTQIA +) കമ്മ്യൂണിറ്റിയെ അനുസ്മരിക്കുന്നതിനുള്ള മാസമാണ്. ഇതിന്റെ ഭാഗമായാണ് റുബീന ഗൗണുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
ബിഗ് ബോസ് വിജയിയായ റുബീന എല്ലായ്പ്പോഴും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്നു. കൂടാതെ ജനപ്രിയ ടിവി ഷോയായ “ശക്തി അസ്തിത്വ കെ എഹ്സാസ് കി” യിൽ ഒരു ട്രാൻസ്ജെൻഡർ വനിതയായി അഭിനയിച്ചതിന് ഏറ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. 2006ൽ മിസ് ഷിംല സൗന്ദര്യ മത്സരത്തിലും 2008 ൽ മിസ്സ് നോർത്ത് ഇന്ത്യ മത്സരത്തിലും വിജയിയാണ് റുബീന ദിലൈക്ക്.
അതേസമയം, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ബിഗ് ബോസ് മലയാളം സീസൺ 3ലും വിജയിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഷോ നിർത്തിയത്. ഷോ തുടരാൻ സാധിക്കാത്തതിനാൽ മത്സരാർത്ഥികൾ കേരളത്തിലേക്ക് മടങ്ങിയിരുന്നു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ ഷൂട്ടിംഗിന് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഷോ നിർത്തി വച്ചത്.