ഋതിക് റോഷനും (Hrithik Roshan) സബ ആസാദും (Saba Azad) തങ്ങളുടെ ബന്ധം പരസ്യമാക്കുന്നതിന്റെ ലക്ഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ചിരിക്കുകയാണ്. ഈ വർഷം ആദ്യം ഒരു ഡിന്നർ ഡേറ്റിൽ ഒരുമിച്ച് കണ്ടതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികൾക്ക് തുടക്കമിട്ടിരുന്നു. ഋതിക്കിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും മുൻ ഭാര്യ സൂസെയ്ൻ ഖാനുമായുള്ള സബയുടെ ബന്ധവും കിംവദന്തികൾക്ക് ആക്കം കൂട്ടി
തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും, ഇൻസ്റ്റഗ്രാമിൽ തന്റെ 'ലേഡി ലവിനെ' പരാമർശിച്ച ശേഷം അവർ പ്രണയത്തിലാണെന്ന് ഹൃത്വിക് മുമ്പ് സൂചിപ്പിച്ചിരുന്നു. ഇപ്പോൾ, സബയും അവരുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പ്രഖ്യാപിച്ചതിന്റെ സൂചനയാണ് പുറത്തുവരുന്നത് (തുടർന്ന് വായിക്കുക)
ഋതിക് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വീഡിയോ പങ്കുവെക്കുകയും സബക്ക് പ്രചോദനം നൽകുകയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേർത്തു, "ഇതിനായി ഞാൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു." തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് സബയും മറുപടി നൽകി, "നിങ്ങളും ഇവിടെ ഉണ്ടായിരുന്നെങ്കിൽ, എന്റെ പ്രിയപ്പെട്ടവനേ" എന്നായിരുന്നു പോസ്റ്റ്. ഇതിപ്പോൾ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണോ എന്നേ അറിയേണ്ടതുള്ളൂ
'ഋതിക്കിന്റെ കുടുംബം സബയെ അംഗീകരിച്ചുകഴിഞ്ഞു. സത്യത്തിൽ, ഋതിക്കിനെപ്പോലെ, അവർക്കും സബയുടെ സംഗീത സൃഷ്ടികൾ വളരെ ഇഷ്ടമാണ്.' ഉറവിടം നൽകിയ വിവരം ഇങ്ങനെ. 'പ്രതികരണം ലഭിക്കുന്നതിന് വേണ്ടി സബ പലപ്പോഴും താൻ എഴുതിയ ചെറിയ കാര്യങ്ങൾ സൂസെയ്നുമായി പങ്കുവെക്കാറുണ്ട്. ഋതിക്കും സബയുടെ സംഗീത സൃഷ്ടികളെ ഇഷ്ടപ്പെടുന്നു. ഋതിക്കിന്റെ മക്കളായ റിഹാനും ഹൃദാനും സബയെ സ്വീകരിച്ചു. ഋതിക്കിന്റെ അമ്മയ്ക്കും സഹോദരിക്കും സബയെ വളരെ ഇഷ്ടമാണ്.'