പൃഥ്വിരാജിനെ (Prithviraj) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) രണ്ടാമതായി സംവിധാനം ചെയ്ത മലയാള ചിത്രം 'കാപ്പ' (Kaapa) വിജയകരമായി പ്രദർശനം തുടരുകയാണ്. 'കടുവ' സിനിമയ്ക്ക് ശേഷം ഇറങ്ങിയ ചിത്രത്തിനും തരക്കേടില്ലാത്ത പ്രതികരണം തിയേറ്ററുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ സിനിമയിൽ ബിജു ത്രിവിക്രമൻ എന്ന വേഷം ചെയ്തത് പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവനടനാണ്
'തട്ടീം മുട്ടീം' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടി വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ച നടൻ സാഗർ സൂര്യയാണ് ഗുണ്ടാവിളയാട്ടത്തിൽ കൊല്ലപ്പെടുന്ന ബിജു എന്ന വേഷം ചെയ്തത്. അന്ന ബെൻ കഥാപാത്രത്തിന്റെ സഹോദരന്റെ വേഷമായിരുന്നു ഇത്. സിനിമയിൽ വെട്ടുകൊണ്ട് വീഴുന്ന രംഗമുണ്ട് സാഗറിന്. എല്ലാം മേക്കപ്പും വച്ചുകെട്ടും മാത്രമല്ല എന്നതിനുദാഹരണമാണ് ഇപ്പൊ സാഗർ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്ന വാക്കുകൾ (തുടർന്ന് വായിക്കുക)