സോഷ്യൽമീഡിയയിൽ അധികം സജീവമല്ല നടി സായ് പല്ലവി. മറ്റ് നടിമാരേയും താരങ്ങളേയും അപേക്ഷിച്ച് സായ് പല്ലവിയുടെ ഇൻസ്റ്റഗ്രാം വ്യത്യസ്തമാണ്. ഫാഷൻ ഫോട്ടോസോ ദിവസേനയുള്ള അപ്ഡേഷനോ സായ് പല്ലവിയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാനാകില്ല.
2/ 8
സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളും യാത്രകളുടേയും താൻ കണ്ട കാഴ്ച്ചകളുമാണ് പല്ലവിയുടെ പേജിൽ കാണാനാകുക. മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി സുഹൃത്തുക്കളുടെ ചിത്രങ്ങളും നടി പങ്കുവെക്കാറുണ്ട്.
3/ 8
ഇന്നും മനോഹരമായ ചിത്രങ്ങളുമായാണ് ഇൻസ്റ്റഗ്രാമിൽ സായ് പല്ലവി എത്തിയത്. മലയാളികളുടെ പ്രിയങ്കരിയായ മലർ പിങ്ക് സാരിയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മനോഹരമായ കുറിപ്പുമുണ്ട്.
4/ 8
ഒഴുകി വന്ന കാറ്റിനേയും അനുജത്തിയുടെ ആകസ്മികമായ ഫോട്ടോഗ്രഫി കഴിവിനേയും പരമാവധി ഉപയോഗപ്പെടുത്തിയെന്നാണ് സായ് പല്ലവിയുടെ കുറിപ്പ്. സായ് പല്ലവിയുടെ സഹോദരി പൂജയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
5/ 8
പിങ്ക് സാരിയിൽ കാറ്റിൽ അഴിച്ചിട്ട മുടിയുമായാണ് സായ് പല്ലവിയുടെ ചിത്രം. ഫോട്ടോകൾ മനോഹരമാണെന്ന് പറയേണ്ടതില്ല. പൂജയും തന്റെ പേജിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
6/ 8
പിങ്ക് നിറത്തിലുള്ള ചിത്രങ്ങൾ അണിഞ്ഞ് ജ്യേഷ്ടത്തെിയെ പോലെ മുടി അഴിച്ചുള്ള ചിത്രമാണ് പൂജയും പങ്കുവെച്ചിരിക്കുന്നത്.
7/ 8
നാഗചൈതന്യ നായകനായ ലൗ സ്റ്റോറിയാണ് സായ് പല്ലവിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ശേഖർ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സായ് പല്ലവിക്ക് തെലുങ്കിൽ ഏറെ ആരാധകരെ സൃഷ്ടിച്ച ഫിദയുടെ സംവിധായകനാണ് ശേഖർ.
8/ 8
സെപ്റ്റംബർ പത്തിന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാനി നായകനായ സിംഗ റോയ് എന്ന ചിത്രത്തിലും സായ് പല്ലവിയാണ് നായിക. രാഹുൽ സംകൃത്യാൻ ആണ് സംവിധായകൻ.