മഞ്ഞയുടുപ്പണിഞ്ഞ് കയ്യിൽ മൈലാഞ്ചിയും അണിഞ്ഞ് മലയാളികളുടെ മലർ. നടി സായ് പല്ലവി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണിത്.
2/ 7
ഡാൻസും അഭിനയവും മാത്രമല്ല, തനിക്ക് നന്നായി മെഹന്ദിയിടാനും അറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് നടി. സായ് പല്ലവി തന്നെയാണ് മെഹന്ദി ഇട്ടത് എന്നതാണ് പ്രത്യേകത.
3/ 7
ചിത്രങ്ങൾ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്. താരജാഡയില്ലാതെ സിംപിളായുള്ള ലുക്കിലുള്ള സായ് പല്ലവിയുടെ ചിത്രങ്ങൾ ആരാധകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.
4/ 7
ലോക്ക്ഡൗൺ സമയത്ത് സഹോദരിക്കും ബന്ധുക്കൾക്കുമൊപ്പം ചിലവഴിച്ച നിമിഷങ്ങളും പല്ലവി ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പുതിയ ചിത്രത്തിൽ ഇടതു കയ്യിലും കാലിലും അണിഞ്ഞ മെഹന്ദിയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
5/ 7
നേരത്തേ, കുട്ടികൾക്ക് മെഹന്ദി ഇടുന്ന വീഡിയോയും ചിത്രങ്ങളും പല്ലവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളും വൈറലായിരുന്നു.
6/ 7
റാണാ ദഗുബാട്ടി നായകനാകുന്ന വിരാട പർവം ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. നാഗ ചൈതന്യ നായകനാകുന്ന ലവ് സ്റ്റോറിയിലും സായ് പല്ലവിയാണ് നായിക. തെലുങ്കിൽ നിരവധി ചിത്രങ്ങളാണ് ഈ ജനപ്രിയ താരത്തിനുള്ളത്.
7/ 7
നാനി നായകനാകുന്ന ശ്യാം സിംഗ ചിത്രത്തിലും സായ് പല്ലവിയാണ് നായിക. സിനിമയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.